വസ്ത്രത്തിൽ അറിയാതെ ജ്യൂസ് തെറിച്ചു, എയർ ഹോസ്റ്റസിനോട് ദേഷ്യപ്പെട്ട് സാറ അലി ഖാൻ; വീഡിയോ വൈറൽ!

വിമാനത്തിൽ വച്ച് എയർഹോസ്റ്റസ്റ്റിനെ ദേഷ്യത്തോടെ നോക്കുന്ന നടി സാറ അലി ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിമാനത്തിനുള്ളിൽ വച്ച് എയർ ഹോസ്റ്റസിന്റെ കയ്യിലുണ്ടായിരുന്ന ജ്യൂസ് സാറയുടെ വസ്ത്രത്തിൽ വീണപ്പോൾ ഉണ്ടായ പ്രതികരണമാണ് വിഡിയോയിൽ ഉള്ളത്.

പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച സാറ, അവളുടെ വിലയേറിയ വസ്ത്രത്തിൽ ജ്യൂസ് വീണപ്പോൾ അസ്വസ്ഥയാകുന്നതും സീറ്റിൽ നിന്നും എഴുന്നേറ്റു വാഷ്‌റൂമിലേക്ക് പോകുന്നതിന് മുമ്പ് എയർ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്നതുമാണ് വിഡോയിൽ കാണാൻ സാധിക്കുന്നത്.

View this post on Instagram

A post shared by Voompla (@voompla)

#SaraOutfitSpill എന്ന ഹാഷ്‌ടാഗിനൊപ്പം ആണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്. ഇതൊരു പരസ്യത്തിന്റെ ഷൂട്ടിംഗ് ആണോ സിനിമാ ഷൂട്ടിംഗിൻ്റെ ഭാഗമാണോ എന്നും പലരും സംശയം പറയുന്നുണ്ട്.

ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളുടെ മകളായാണ് സാറ ആദ്യമായി അറിയപ്പെട്ടത്. എന്നാൽ പിന്നീട് സിനിമാലോകത്ത് താരം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ബോളിവുഡിലെ യുവനടിമാരിൽ മുൻനിരക്കാരിയാണ് സാറ അലി ഖാൻ.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം