പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. താന്‍ അടങ്ങുന്ന അഭിനയ മോഹികളെ പാര്‍വതി അസൂയാലുക്കള്‍ ആക്കുകയാണെന്നാണ് ഉയരെയെകുറിച്ച് നടന്‍ ശരത് അപ്പാനി പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ശരത്തിന്റെ പ്രശംസ.
“പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപപെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനയിത്രി … ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരില്‍ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ തന്റെ സ്‌പേസ് വരചിടുകകയാണ് ഈ അഭിയനയെത്രി… Take off .. മൊയ്തീന്‍.. ചാര്‍ളി… മരിയാന്‍… ബാംഗ്ലൂര്‍ ഡേയ്‌സ്….. എത്ര എത്ര… ഇപ്പൊള്‍ ഇതാ ഉയരെ..ഉയിരെടുക്കും ഉയരെ… welldone പാര്‍വതീ… Hats off…” ശരത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/SarathkumarLive/posts/1717722585039715?__xts__[0]=68.ARBy77hPulP1vJyDUUqh7sX6pwpU6sWJv9gkAiAznq5VSjeE5n00BiPgtUR-WbTNzQMhtT6WW0nZJh3PWpHQtuVjF4bJ-GIGXsIInRDBHRhnJCVwGU4o0N7iZER_FlaeRBVHZcATRG3EWGHyHBDLTerghInEmeyOAE_U3fDM0ygpkKoLDbYcbxm6YaYAxsU9oHNhjUg06ZxCCZJa7cEXLmuQR3xLPYkfb7xGrW_gm2X2E4D-SBgEFs9fh3o0vYj5ca7k56EDf7__HqFUJ6LTqUZzNMJeP2g_Bc04D1VSP9PYmkHGyPYirnUa-L5fNEMQDObff8vZXHhHlWxR8elMW7LKJKR_&__tn__=-R
മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീം ഒരുമിച്ച സിനിമയാണ് “ഉയരെ”.