ഞങ്ങള്‍ക്ക് അപകടമുണ്ടായിട്ട് ആറു മാസമായി; വീഡിയോയുമായി ശരത് ദാസ്

തന്റെ കാര്‍ അപകടത്തില്‍ പെട്ടതിനെ കുറിച്ച് സംസാരിച്ച് സിനിമാ-സീരിയല്‍ താരം ശരത് ദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ബസ് തന്റെ കാറില്‍ വന്നിടിച്ചതിനെ കുറിച്ചാണ് ശരത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ അത് ആറ് മാസം മുമ്പാണ്ടായ സംഭവമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. വലത് ഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ശരത് പറഞ്ഞത്. അപകടത്തിന്റെ ദൃശ്യങ്ങളും താരം പങ്കുവച്ചിരുന്നു. വീഡിയോയില്‍ ശരത്തിന്റെ ഭാര്യ നിലവിളിക്കുന്നതും കേള്‍ക്കാം.

ഈ വീഡിയോ പുറത്തെത്തിയതോടെ വാര്‍ത്തകള്‍ ആവുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ കണ്ട് തന്നെ വിളിച്ച് അന്വേഷിച്ചവര്‍ക്കുള്ള മറുപടിയുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അന്വേഷിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടാണ് ശരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ശരത്തിന്റെ കുറിപ്പ്:

എല്ലാവര്‍ക്കും നമസ്‌കാരം. കഴിഞ്ഞ വീഡിയോയില്‍, ഞങ്ങള്‍ക്കുണ്ടായ ഈ അപകടം നടന്ന് കഴിഞ്ഞിട്ട് ആറു മാസങ്ങളായി. ആ വീഡിയോ ഞാന്‍ ഇപ്പൊ ഷെയര്‍ ചെയ്തു എന്നേയുള്ളൂ. ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്ത കണ്ട് പേടിക്കേണ്ടതായി ഒന്നുമില്ല.

വീഡിയോയില്‍ പറയുന്ന പോലെ, ഈശ്വര സഹായം കൊണ്ട്, ആര്‍ക്കും പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല. നേരിട്ടും അല്ലാതെയും വിവരങ്ങള്‍ അന്വേഷിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു