ഷെയ്ന്‍ തിരിച്ചു വരണം, സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ: 'വെയില്‍' സംവിധായകന്‍

ഷെയ്ന്‍ നിഗം തിരിച്ചു വരണമെന്നും “വെയിലി”ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും സംവിധായകന്‍ ശരത് മേനോന്‍. ഷെയ്‌നിനോട് യാതൊരു വിരോധവുമില്ലെന്നും പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് മാത്രമാണ് താന്‍ ചിന്തിക്കുന്നതെന്നും ശരത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഷെയ്‌നിന്റെ ഭാഗത്ത് നിന്നും സിനിമ നടക്കണമെന്ന് തന്നെയാണ് പ്രതികരണം,
ഫെഫ്കയും കൂടെ നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും ശരത് പറഞ്ഞു. ആറ് വര്‍ഷത്തെ സ്വപ്‌നവും അധ്വാനവുമാണ് ഈ ചിത്രം. നിലവിലെ വിവാദങ്ങളൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളും ഷെയ്‌നിനോട് ഇല്ലെന്നും ശരത് വ്യക്തമാക്കി.

“സിനിമ പൂര്‍ത്തിയാക്കണം എന്ന ആഗ്രഹം ഷെയ്‌നും ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളൊന്നും വെയിലിനെ ബാധിക്കില്ല. ഷെയ്‌നിന് കഥ കേട്ട് ഇഷ്ടമായി സമ്മതം പറഞ്ഞ സിനിമയാണ് വെയില്‍. ലൊക്കേഷന്‍ നോക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് ഇരിങ്ങാലക്കുടയില്‍ പോയിട്ടുണ്ട്. ഒരു നടനും അതൊന്നും ചെയ്യില്ല. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കും. ഈ വിവാദങ്ങള്‍ ഒക്കെ ഇല്ലാതാകുകയും ചെയ്യും. വ്യക്തികളെല്ലാം ജീവിതത്തിലല്ലേ, സിനിമയില്‍ കഥയും കഥാപാത്രങ്ങളുമാണ്. നമ്മള്‍ സ്‌നേഹിക്കുന്നതും അവരെയാണ്,”” ശരത് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ