മോഹന്‍ലാലിന്റെ അനിയത്തിയായി അഭിനയിക്കാന്‍ വിളിച്ചിട്ട് സംവിധായകന്‍ പറഞ്ഞ ആ വാക്കുകള്‍, സിനിമയോടുള്ള ഇഷ്ടം തന്നെ പോയി; വെളിപ്പെടുത്തലുമായി നടി സരിത

കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി സരിത. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് തന്നോട് അപമര്യാദയായി ഇടപെട്ട ആ സംവിധായകനെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകള്‍

സിനിമയിലെ എന്റെ തുടക്കകാലത്തായിരുന്നു അത്. മോഹന്‍ലാല്‍ സര്‍ അഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി, അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ വേണ്ടിയാണ് എന്നെ വിളിച്ചത്. ഞാന്‍ ഒരു പുതുമുഖം ആയത് കൊണ്ട് പലരും എന്നെ റെക്കമെന്റ് ചെയ്തത് അനുസരിച്ച് ആണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്.

നന്നായി ഒരുങ്ങിയിട്ട് ഒക്കെയാണ് ഞാന്‍ സംവിധായകനെ കാണാനായി പോയത്. കണ്ടതും അദ്ദേഹം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു, ‘ഞാന്‍ മോഹന്‍ലാലിന്റെ അനിയത്തിയായിട്ടുള്ള ഒരു കുട്ടിയെയാണ് നോക്കുന്നത്. താന്‍ ഒരു കാര്യം ചെയ്യ് പോയിട്ട് ഫേഷ്യലും ബ്ലീച്ചും ഒക്കെ ചെയ്തിട്ട് കുറച്ച് നിറമൊക്കെ വെപ്പിച്ചിട്ട് വാ’ എന്ന് പറഞ്ഞു. അതോടെ എന്റെ ആത്മവിശ്വാസം എല്ലാം പോയി. എനിക്ക് ഭയങ്കര സങ്കടം തോന്നി

എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിയ്ക്കുക പോലും ചെയ്തില്ലല്ലോ കണ്ടപാടെ തന്നെ നിറമില്ല എന്ന് പറഞ്ഞതോടെ എനിക്ക് സങ്കടമായി. സിനിമയില്‍ അഭിനയിക്കാന്‍ ഈ നിറം ഒന്നും മതിയാവില്ലായിരിയ്ക്കും എന്ന് തോന്നി. അതോടെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പോയി. ആ സിനിമ പിന്നീട് മറ്റൊരു പെണ്‍കുട്ടിയാണ് ചെയ്തത്. ആ കുട്ടിയ്ക്കും എന്റെ അത്രയും നിറം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സരിത പറഞ്ഞു

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന