സിദ്ദിഖ് സർ, ലാൽ എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ ആണെന്ന് എനിക്ക് മനസിലായില്ല: സർജാനോ ഖാലിദ്

അഹമദ് കബീർ സംവിധാനം ചെയ്ത ‘ജൂൺ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സർജാനോ ഖാലിദ്. ഏറ്റവും പുതിയ ചിത്രമായ ‘രാസ്ത’ എന്ന സർവൈവൽ ത്രില്ലർ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരൻ ആയിട്ടായിരുന്നു സർജാനോ വേഷമിട്ടിരുന്നത്. ഇപ്പോഴിതാ ബിഗ് ബ്രദർ എന്ന സിനിമയുടെ സമയത്തുണ്ടായ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

സിദ്ദിഖ് തന്നോട് ചിത്രത്തിന്റെ കഥ പറയുമ്പോൾ, ലാൽ എന്ന് മാത്രമായിരുന്നു മോഹൻലാലിനെ അഭിസംബോധന ചെയ്തിരുന്നത് എന്നും അതുമൂലം, സംവിധായകൻ ലാൽ ആയിരിക്കും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് എന്നാണ് താൻ തെറ്റിദ്ധരിച്ചത് എന്നും സർജാനോ പറയുന്നു.

“സത്യത്തിൽ സിദ്ദീഖ് സാർ എന്നോട് സിനിമയുടെ കഥ പറയുമ്പോൾ ലാലേട്ടനെ കുറിച്ച് പറയുന്ന സമയത്ത് ലാൽ എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഞാൻ അത് കേട്ട് ഒരിക്കലും ആ ലാൽ മോഹൻലാൽ ആണെന്ന് കരുതിയില്ല. മോഹൻലാൽ ആണ് ആ സിനിമയിൽ നായകൻ എന്ന് ചിന്തിക്കാൻ എന്നെകൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല.

സിദ്ദീഖ് സാർ ലാലിൻ്റെ ബ്രദർ ആയിട്ടാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ ഒട്ടും വിശ്വസിച്ചില്ല. ഞാൻ സത്യത്തിൽ ലാൽ ഒരുപക്ഷേ ഡയറക്ടർ ലാൽ സാർ ആകുമെന്ന് കരുതി. പിന്നെ സിദ്ദീഖ് സാർ ഉദ്ദേശിച്ച ലാൽ മോഹൻലാൽ തന്നെ ആണെന്ന് മനസിലാക്കിയ ഒരു മൊമെന്റ് ഉണ്ടായിരുന്നു.

എനിക്ക് അതുവരെ ലാലേട്ടനെ പറ്റി എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാലേട്ടൻ പെട്ടെന്ന് ആളുകളെ കംഫർട്ട് ആക്കുമെന്ന് പലരും പറഞ്ഞു.
അതുകൊണ്ട് എല്ലാവർക്കും അദ്ദേഹത്തിൻ്റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണെന്നും ഞാൻ കേട്ടിരുന്നു. എൻ്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ലാലേട്ടൻ്റെ കൂടെ അഭിനയിക്കുമെന്ന് കരുതിയതല്ല.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സർജാനോ ഖാലിദ് പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ