ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്ന ദിലീപ് ആണുള്ളത്: സത്യന്‍ അന്തിക്കാട്

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രിവ്യു ഷോ കേശു ടീം സംഘടിപ്പിച്ചിരുന്നു.

ഇതിനിടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രമാണ് എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ചിത്രത്തില്‍ 67കാരനായ കേശു എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

”വളരെ കാലമായി നമ്മള്‍ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തില്‍ മറ്റൊരാളായി പകര്‍ന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണ്. അത്തരമൊരു പെര്‍ഫോമന്‍സാണ് കേശു ഈ വീടിന്റെ നാഥന്‍. ഈ സിനിമയില്‍ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളര്‍ച്ച മാത്രം” എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

ദിലീപും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്് കേശു ഈ വീടിന്റെ നാഥന്‍. കേശുവിന്റെ ഭാര്യ രത്നമ്മ ആയാണ് ഉര്‍വശി വേഷമിടുന്നത്. തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരു ഫാമിലി എന്റര്‍ടൈയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി അഭിനയിക്കുന്നു.

സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു