ഷെയ്‌നും ഷൈനും ജാഫര്‍ ഇടുക്കിയും ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് 'ഇഷ്‌ക്' കാണുമ്പോഴാണ്: സത്യന്‍ അന്തിക്കാട്

ഷെയിന്‍ നിഗം നായകവേഷത്തിലെത്തിയ ഇഷ്‌ക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലെ സദാചാര പൊലീസിങ്ങിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇത്തരം ആളുകളെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഷെയ്‌നും ഷൈനും ജാഫര്‍ ഇടുക്കിയും അപരിചിതരല്ലെങ്കിലും അവര്‍ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് “ഇഷ്‌ക്” കാണുമ്പോഴാണെന്ന് സത്യന്‍ അന്തിക്കാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്…

തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങിനെ തോറ്റു എന്നതിനെ കുറിച്ചുള്ള “താത്വികമായ അവലോകനങ്ങളും” കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള “അന്തര്‍ധാര സജീവമായിരുന്നു” എന്ന കണ്ടെത്തലിനു തന്നെയാണ് മുന്‍തൂക്കം. ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാര്‍ ഒരു സൗഹൃദസംഭാഷണത്തിനിടയില്‍ പറഞ്ഞു “സന്ദേശ”ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടന്‍ പറഞ്ഞതു കൊണ്ടാണ്. വാസ്തവം! കണ്മുന്നിലുള്ളപ്പോള്‍ അതിന്റെ വിലയറിയില്ലല്ലോ. ശങ്കരാടിയും ഒടുവില്‍ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മള്‍ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്.

അഭിനയമികവിന്റെ കാര്യത്തില്‍ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിര്‍ത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോള്‍ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളില്‍ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്. സൗബിന്‍ ഷാഹിര്‍ മറ്റൊരു അത്ഭുതം.

ഇപ്പോള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ കാരണം “ഇഷ്‌ക്” എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് “ഇഷ്‌ക്” കണ്ടത്. ഷൈന്‍ ടോം ചാക്കോയും, ഷെയ്ന്‍ നിഗവും, ജാഫര്‍ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവര്‍ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് “ഇഷ്‌ക്” കാണുമ്പോഴാണ്. നായിക ആന്‍ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകന്‍ ക്യാമറക്കു പിന്നില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

അനുരാജ് മനോഹര്‍ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു.നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളില്‍ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു. ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ് എല്ലാ അര്‍ത്ഥത്തിലും.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് “ഇഷ്‌ക്” സംവിധാനം ചെസ്തിരിക്കുന്നത്. “നോട്ട് എ ലവ് സ്റ്റോറി” എന്ന തലക്കെട്ടോടെ എത്തുന്ന “ഇഷ്‌കി” ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു