മീര ജാസ്മിന്‍ അഹങ്കാരിയാണ്, അനുസരണയില്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്, എന്നാല്‍ : സത്യന്‍ അന്തിക്കാട്

നടി മീര ജാസ്മിന്‍ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയായ മകളിലൂടെ വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ നടിയെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മീര ജാസ്മിനെ കുറിച്ച് സംസാരിക്കുന്നത്.

‘മീര ജാസ്മിന്‍ വളരെ പ്രത്യേകതകളുള്ളൊരു കുട്ടിയാണ്. മീര ജാസ്മിനെ കുറിച്ച് ധാരാളം ആളുകള്‍ പലരീതിയില്‍ സംസാരിക്കാറുണ്ട്. അഹങ്കാരിയാണ്, അനുസരണയില്ലാത്തവളാണ് എന്നൊക്കെ, എന്നെ സംബന്ധിച്ച് എനിക്ക് ഏറ്റവും കൂടുതല്‍ കോപറേറ്റ് ചെയ്യുന്ന താരമാണ് മീര ജാസ്മിന്‍. ഇതില്‍ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ നമ്മള്‍ അങ്ങോട്ട് എങ്ങനെ പെരുമാറുന്നോ അതുപോലെ തന്നെയായിരിക്കും അവര്‍ ഇങ്ങോട്ടും.

സിനിമയില്‍ വരുമ്പോള്‍ മീര എന്റെ കുടുംബത്തിലെ ഒരുകുട്ടിയാണ്. ഞാന്‍ അതുപോലെയാണ് അവരെ സ്നേഹിക്കുന്നത്, അതുപോലെ തന്നെ അവര്‍ തിരിച്ചും തരുന്നു. അവരുടെ പേഴ്സണല്‍ പ്രശ്നങ്ങളിലേക്ക് ഞാന്‍ കയറാറില്ല. ഒരു സെറ്റിലേക്ക് വരുമ്പോള്‍ അവരെയാണ് നമ്മള്‍ സ്നേഹിക്കുന്നത്, അല്ലാതെ അവരുടെ കുടുംബ കാര്യങ്ങള്‍ അല്ലെങ്കില്‍ പ്രയാസങ്ങള്‍ ഇതിനെ പറ്റിയൊന്നും നമ്മള്‍ ചിന്തിക്കരുത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി