Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ; ഞാന്‍ പ്രകാശനിലെ ആ രംഗം മോഹന്‍ലാലിനെ കളിയാക്കിയതല്ലെന്ന് സത്യന്‍ അന്തിക്കാട്

, 11:49 am

ഞാന്‍ പ്രകാശനിലെ വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗുള്ള രംഗം മോഹന്‍ലാലിനെ കളിയാക്കാന്‍ ചെയ്തതെന്ന പ്രചാരണം വ്യാജമാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ലാലിനെ കളിയാക്കുന്നതിനായി ശ്രീനിവാസന്‍ എഴുതിയതാണത് എന്ന് പറയുന്നത് വാസ്തവമല്ലെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.’മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്‌സ്ആപ്പില്‍ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ’.

”ഫഹദിന്റെ കഥാപാത്രം ‘വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോള്‍ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനി മറുപടി നല്‍കുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങിനെ തന്നെയാണ്. അവര്‍ക്ക് പരസ്പരം തല്ലാനും ചീത്ത പറയാനും ഒക്കെ അധികാരമുണ്ട്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘ഞാന്‍ പ്രകാശന്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നു. ഒരിക്കലും വിജയം അനായാസമായി ഉണ്ടാകുന്നില്ല. വലിയൊരു ഹോം വര്‍ക്ക് അതിനു പിന്നിലുണ്ട്. ഒന്നര വര്‍ഷത്തോളം പുതിയ സിനിമയ്ക്കായി ഞാനും ശ്രീനിയും പ്രവര്‍ത്തിച്ചിരുന്നു. മൂന്നുകഥകള്‍ ഏകദേശം പൂര്‍ത്തിയായിട്ടും അവസാന നിമിഷം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഇത് നാലാമത്തെ കഥയാണ്. പതിനാറ് വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ ഒന്നിക്കുന്നത്, അതുകൊണ്ട് തന്നെ ആളുകള്‍ തമാശ പ്രതീക്ഷിക്കും. അങ്ങിനെയാണ് പല കഥകളും മാറ്റിവെച്ചത്. അവസാനം കഥ തേടി എവിടെയും പോകേണ്ടന്ന തീരുമാനമെടുത്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement