പണ്ട് തീയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് സോഷ്യല്‍മീഡിയ വഴിയാണ് ചെയ്യുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
സോഷ്യല്‍ മീഡിയയെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാന്‍ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. ഒരാളെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത്. പ്രിയന്‍ ഒരു അപരാധമേ ചെയ്തിട്ടുള്ളു,
മരക്കാര്‍ ചെയ്തു. സിനിമയില്‍ ഇല്ലാത്ത ഡയലോഗ് ഉപയോഗിച്ച് പോലും ട്രോളുകള്‍ വന്നു. തല്ലുമാല ഇറങ്ങിയപ്പോള്‍ യൂത്ത് കയറിയാലേ സിനിമ വിജയിക്കൂ എന്ന് ആളുകള്‍ പറഞ്ഞു. അപ്പോഴാണ് മാളികപ്പുറം വരുന്നത്. അതിന് അമ്മമാരൊക്കെയാണ് കയറുന്നത്. സിനിമയെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. സത്യന്‍ അന്തിക്കാട് പറഞ്ഞു.
Read more
തനിക്ക് പ്രിയപ്പെട്ട അഭിനേതാക്കളുടെ പ്രകടനങ്ങളേക്കുറിച്ച് സംസാരിച്ച സംവിധായകന്‍, സിദ്ദിഖിനെ അനുഗ്രഹം ലഭിച്ച നടന്‍ എന്ന് വിശേഷിപ്പിച്ചു. പൂര്‍ണ്ണമായും കഥാപാത്രമാകുന്നയാളാണ് മോഹന്‍ലാല്‍ എന്നും ശങ്കരാടി, ഫിലോമിന, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മരണം തന്റെ സിനിമകളെ ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.