'തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നതിന്റെ പുതിയ വഴിയാണ് സോഷ്യല്‍ മീഡിയ' മരക്കാര്‍ സിനിമ എടുത്തു എന്ന ഒരു അപരാധമേ പ്രിയന്‍ ചെയ്തുള്ളൂ :സത്യന്‍ അന്തിക്കാട്

പണ്ട് തീയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് സോഷ്യല്‍മീഡിയ വഴിയാണ് ചെയ്യുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

സോഷ്യല്‍ മീഡിയയെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാന്‍ ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. ഒരാളെ കുറെ പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നു. ഇന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത്. പ്രിയന്‍ ഒരു അപരാധമേ ചെയ്തിട്ടുള്ളു,

മരക്കാര്‍ ചെയ്തു. സിനിമയില്‍ ഇല്ലാത്ത ഡയലോഗ് ഉപയോഗിച്ച് പോലും ട്രോളുകള്‍ വന്നു. തല്ലുമാല ഇറങ്ങിയപ്പോള്‍ യൂത്ത് കയറിയാലേ സിനിമ വിജയിക്കൂ എന്ന് ആളുകള്‍ പറഞ്ഞു. അപ്പോഴാണ് മാളികപ്പുറം വരുന്നത്. അതിന് അമ്മമാരൊക്കെയാണ് കയറുന്നത്. സിനിമയെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. സത്യന്‍ അന്തിക്കാട് പറഞ്ഞു.

തനിക്ക് പ്രിയപ്പെട്ട അഭിനേതാക്കളുടെ പ്രകടനങ്ങളേക്കുറിച്ച് സംസാരിച്ച സംവിധായകന്‍, സിദ്ദിഖിനെ അനുഗ്രഹം ലഭിച്ച നടന്‍ എന്ന് വിശേഷിപ്പിച്ചു. പൂര്‍ണ്ണമായും കഥാപാത്രമാകുന്നയാളാണ് മോഹന്‍ലാല്‍ എന്നും ശങ്കരാടി, ഫിലോമിന, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മരണം തന്റെ സിനിമകളെ ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Latest Stories

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്