ഞാന്‍ നരേന്ദ്ര മോദിയുടെ വേഷം ചെയ്യുമോ? വാര്‍ത്തയ്ക്ക് പിന്നാലെ രകസരമായ പ്രതികരണം, ചര്‍ച്ചയാകുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയായി തമിഴ് താരം സത്യരാജ് അഭിനയിക്കും എന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി നടന്‍ സത്യരാജ്. ബോക്‌സ് ഓഫീസ് ട്രാക്കറായ രമേശ് ബാലയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യം എക്‌സ് അക്കൗണ്ട് വഴി പുറത്തുവിട്ടത്. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കവെയാണ് സത്യരാജ് ഈ ചിത്രത്തില്‍ അഭിനയിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

”ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് വന്നത്, ഇത് എനിക്ക് പുതിയ വാര്‍ത്തയാണ്” എന്നായിരുന്നു സത്യരാജിന്റെ പ്രതികരണം. ബിജെപി വിരുദ്ധ നിലപാടുകള്‍ മുന്‍ കാലങ്ങളില്‍ എടുക്കുകയും പെരിയാര്‍ ഇവി രാമസാമിയുടെ ബയോപിക്കില്‍ പെരിയാര്‍ ആയി അഭിനയിച്ച താരമാണ് സത്യരാജ്.

പെരിയാറിന്റെ വേഷം ചെയ്തയാള്‍ മോദിയുടെ വേഷം ചെയ്യുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിരവധി സിനിമകളില്‍ നിരീശ്വരവാദത്തെ കുറിച്ച് സംസാരിച്ച എംആര്‍ രാധ എന്ന നിരീശ്വരവാദി ആത്മീയവാദിയായും അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരമൊരവസരം വരുമോയെന്ന് നോക്കാം എന്നുമായിരുന്നു സത്യരാജിന്റെ പ്രതികരണം.

”മുമ്പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചു എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ എന്റെ പ്രതിമ നിര്‍മ്മിക്കും എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അത് പോലെയാണ്” എന്നും സത്യരാജ് വ്യക്തമാക്കി.

നേരത്തെ നരേന്ദ്രമോദിയുടെ ജീവിത കഥയെന്ന പേരില്‍ പി എം നരേന്ദ്രമോദി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. വിവേക് ഒബ്രോയിയായിരുന്നു മോദിയായി വേഷമിട്ടത്. ഒമംഗ് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം. എന്നാല്‍ ഈ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ