ഈ കുട്ടിയാണോ ആവേശത്തില്‍ അഭിനയിച്ചത്? വൈറല്‍ ചിത്രം കണ്ട് സത്യരാജിന്റെ ചോദ്യം, വൈറല്‍

സിനിമാതാരങ്ങളുടെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. നടന്‍ ഫഹദ് ഫാസിലിന്റെ കുട്ടിക്കാലത്തുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ സത്യരാജിന്റെ മടിയില്‍ ഇരിക്കുന്ന കുഞ്ഞ് ഫഹദിന്റെ ചിത്രം ശ്രദ്ധ നേടുകയാണ്. ഈ ചിത്രത്തിന് പിന്നിലുള്ള കഥ പറഞ്ഞിരിക്കുകയാണ് സത്യരാജ്.

സത്യരാജിനെ നായകനാക്കി ഫാസില്‍ രണ്ട് ചിത്രങ്ങള്‍ ഫാസില്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിവയായിരുന്നു ആ സിനിമകള്‍. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്.

ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഫാസിലിന്റെ വീട്ടില്‍ പോയപ്പോഴാണ് സത്യരാജ് ഫഹദിനൊപ്പം ചിത്രമെടുത്തത്. ”കേരളത്തില്‍ എങ്ങനെയാണെന്ന് വച്ചാല്‍ എല്ലാവരും അവരുടെ നാട്ടില്‍ തന്നെയായിരിക്കും. ആലപ്പുഴയിലാണ് പൂവിഴി വാസലിലേ, എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ ചിത്രങ്ങള്‍ ചിത്രീകരിച്ചത്.”

”ഇതില്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് ഷൂട്ടിംഗിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് കുഞ്ഞ് ഫഹദിനെ മടിയിലിരുത്തി ഫോട്ടോ എടുത്തത്. ഗംഭീരമായിരുന്നു ഫാസില്‍ സാറിന്റെ വീട്ടിലെ ലോബ്സ്റ്റര്‍ ബിരിയാണി. ഭക്ഷണം കഴിഞ്ഞ ശേഷമായിരുന്നു ഈ ചിത്രമെടുത്തത്.”

”മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു” എന്നാണ് സത്യരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ജിത്തു മാധവന്‍ സംവിധാനംചെയ്ത ആവേശം ആണ് ഫഹദിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. 150 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍