സൗബിന്‍ മിസ് കാസ്റ്റ്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്.എന്‍ സ്വാമി

സിബിഐ 5ല്‍ സൗബിന്‍ ഷാഹിര്‍ മിസ് കാസ്റ്റ് ആണെന്ന് വിമര്‍ശിക്കുന്നവര്‍ക്കു മറുപടിയുമായി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. ആ കഥാപാത്രത്തിനു യോജിച്ച രീതിയില്‍ തന്നെയാണ് സൗബിന്‍ ചിത്രത്തില്‍ അഭിനയിച്ചതെന്ന് സ്വാമി പറഞ്ഞു.

‘സൗബിന്‍ ഷാഹിര്‍ മിസ്‌കാസ്റ്റ് ആണെന്നും മിസ് ഫിറ്റ് ആണെന്നും പറയുന്നത് കേട്ടു. ആ കഥാപാത്രത്തെ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ടാകും അവരുടെ മനസില്‍. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നു പറയാം. അല്ലെങ്കില്‍ അയാളുടെ അഭിനയം മോശമായിരിക്കണം. ആ സിറ്റുവേഷനില്‍ ആവശ്യമുള്ളത് അയാള്‍ കടിച്ചുപിടിച്ചു സംസാരിക്കുക എന്നതാണ്.’

‘അയാള്‍ വളരെ നിരാശയോടെയാണ് അവിടെ സംസാരിക്കുന്നത്. അതാണ് ആ കഥാപാത്രത്തിനു യോജിച്ച രീതി. ചിത്രം വലിയ വിജയമാകണമെന്നാഗ്രഹിക്കാത്തവര്‍ നിരവധിയുണ്ട്, ഫാന്‍സ് പ്രോബ്ലം ഒക്കെ, കോംപെറ്റീഷന്‍ ഒക്കെ പണ്ടേ വലിച്ചെറിഞ്ഞതാണ്’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദി ബ്രെയിന്‍’ കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. മെയ് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സിബിഐ സീരീസിലെ നാലാം ചിത്രം ഇറങ്ങിയത് 2015ല്‍ ആയിരുന്നു.

മമ്മുട്ടിക്ക് പുറമെ, മുകേഷ്, ജഗതി ശ്രീകുമാര്‍, രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?