'എന്റെ ജീവിതം എന്റെ ശരീരം എന്റെ വഴി'; സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി സയനോര

പിന്നണി ഗായിക സയനോര ഫിലിപ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. പോസ്റ്റിന് താഴെ സയനോരയെയും സുഹൃത്തുക്കളെയും വിമര്‍ശിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു.

സയനോര ഷോര്‍ട്ട്സ് ധരിച്ചതിനും ആളുള് മോശമായ രീതിയില്‍ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമികള്‍ക്ക് മറുപടിയുമായി പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഷോര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് സയനോര പങ്കുവെച്ചത്. ‘എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി’ എന്ന ഹാഷ്ടാഗോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സയനോര വീഡിയോയില്‍ ഷോട്ട്‌സ് ധരിച്ചിരിത് തന്നെയായിരുന്നു മിക്ക ആളുകളുടെയും പ്രശ്‌നം. ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള എന്നാണ് പലരും കമന്റ് ചെയ്തത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്.

വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം