ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ വിളിച്ചപ്പോൾ സായികുമാര്‍ വന്നില്ല, ഒടുവിൽ ഞങ്ങൾക്ക് അത് ചെയ്യേണ്ടി വന്നു: സിദ്ദിഖ്

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിദ്ധിഖ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടയിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംവിധായകൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ലാലും താനും പിരിഞ്ഞതിന് ശേഷം താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്ലർ. ലാലായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. ഹിറ്റ്‌ലറിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് നടന്നിരുന്നത് പൊള്ളാച്ചിയിലായിരുന്നു. തമിഴ്‌നാട്ടില്‍ സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് സമരം നടക്കുകയാണ്. സിനിമ വിഷുവിന് റിലീസ് ചെയ്യണം. കടം വാങ്ങിയാണ് ലാല്‍ സിനിമ നിര്‍മിക്കുന്നത്. തങ്ങളുടെ അന്നത്തെ അവസ്ഥ കണ്ടിട്ട് സിനിമ ഓടിയിട്ട മതി പെെസയെന്ന് മമ്മൂട്ടി പറഞ്ഞു.

മുകേഷും ജഗദീഷുമൊന്നും അന്ന് അഡ്വാന്‍സ് വാങ്ങിച്ചിട്ടില്ല. കാരണം ഞങ്ങള്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആദ്യമായി തുടങ്ങി സിനിമ ചെയ്യുകയാണല്ലോ. അങ്ങനെ എല്ലാവരും കോര്‍പറേറ്റ് ചെയ്തിട്ടാണ് തങ്ങള്‍ ആ സിനിമ മുമ്പോട്ട് കൊണ്ടുപോകുന്നത്. അങ്ങനെയുള്ള സമയത്താണ് ഇങ്ങെയൊരു പ്രശ്‌നം സംഭവിക്കുന്നത്. പിന്നെ നാട്ടില്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു.

അവസാനം എല്ലാം ശരിയായി വന്നപ്പോൽ സായി കുമാർ നാട്ടിലില്ല. അദ്ദേഹം ​ഗൾഫിലെ ഷോയ്ക്ക് പോയിട്ട് തിരിച്ച് വന്നില്ല. സിനിമ റീലിസായില്ലെങ്കിൽ പെടുമെന്ന കാര്യത്തിൽ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചിട്ടും സായി കുമാർ വന്നില്ല. റാംജി റാവുവിലൂടെ തങ്ങൾ കൊണ്ടുവന്ന ആര്‍ട്ടിസ്റ്റാണ്. എന്നിട്ടും അദ്ദേഹം ദുബായില്‍ തന്നെ നില്‍ക്കുകയാണ്. നമ്മളുടെ ആളുകള്‍ ചെന്ന് സംസാരിച്ചിട്ടും സായികുമാര്‍ വന്നില്ല.

അത് വലിയ പ്രശ്‌നമായി. വിഷുവിന് ഹിറ്റ്‌ലര്‍ റിലീസ് ചെയ്യുന്നില്ല എന്ന് വരെ ന്യൂസ് വന്നു. ദുബായിലെ സുഹൃത്തുക്കള്‍ ഒരു ഐഡിയ പറഞ്ഞു. അവര്‍ ഒരു ഹിന്ദിക്കാരനെ കൊണ്ട് ഒരു അധോലോക നായകന്റെ പേര് പറഞ്ഞ് ഫോണ്‍ ചെയ്യിപ്പിച്ചു. ദുബായില്‍ നിന്നും ഉടനെ തിരിച്ച് പോണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് അദ്ദേഹം പേടിച്ച് തിരിച്ച് ഇവിടെ വന്നത്. എന്നിട്ടാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് സിനിമ റിലീസ് ചെയ്തതെന്നും’ സിദ്ദിഖ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം