'പലരും ചോദിച്ചു വിഷാദ രോഗമുണ്ടോ? ഓക്കെയല്ലേ എന്ന്'; ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്ടിവിറ്റി അല്ലെന്ന് സംയുക്ത

പലരും തന്നോട് വിഷാദ രോഗമുണ്ടോ എന്ന് ചോദിച്ചിരുന്നതായി നടി സംയുക്ത മേനോന്‍. സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ വിട്ട് നിന്നപ്പോഴാണ് പലരും തന്നോട് വിഷാദ രോഗമുണ്ടോ എന്ന് ചോദിച്ചിരുന്നത് എന്നാണ് സംയുക്ത വനിത മാഗസിനോട് പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റിയാണെന്ന് ധരിക്കുന്നതാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് കാരണമെന്നും സംയുക്ത പറയുന്നു.

“”ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റിയാണെന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുന്നത്. സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്.””

“”അപ്പോള്‍ പലരും ഡിപ്രസ്ഡാണോ, ഓക്കെയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപിനൊപ്പം ലോക്ക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടു എന്നേയുള്ളു”” എന്നാണ് സംയുക്തയുടെ വാക്കുകള്‍.

ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് സംയുക്തയുടെതായി അടുത്തിടെ റിലീസ് ചെയ്ത സിനിമ. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ ജയ് കെ. സംവിധാനം ചെയ്ത ചിത്രത്തിലാണ് സംയുക്ത വേഷമിട്ടത്. എറിഡ, വോള്‍ഫ്, ഗാലിപട 2 എന്നിയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?