ഹോം കണ്ടിരുന്നു, വിജയ് ബാബു വിഷയം അറിഞ്ഞിരുന്നില്ല; ഇന്ദ്രന്‍സിന്റെ ആരോപണം തള്ളി സയ്യിദ് അഖ്തര്‍ മിര്‍സ

ഹോ’മിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഹോം കാണാതെയാണ് ഒഴിവാക്കപ്പെട്ടതെന്നും നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിത്തുടര്‍ന്നാണ് ചിത്രം തഴഞ്ഞതെങ്കില്‍ അത് തെറ്റായ പ്രവണതയാണെന്നും നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നല്‍കിയിരിക്കുകയാണ് ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സ.

ഹോം സിനിമ നിമയുടെ നിര്‍മാതാവ് പീഡനക്കേസില്‍പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന സിനിമ അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണു ബിജു മേനോനും ജോജു ജോര്‍ജും അവതരിപ്പിച്ചത് – മിര്‍സ പറഞ്ഞു.

‘ഹോം’ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ഇന്ദ്രന്‍സ്, മഞ്ജു പിള്ള എന്നിവര്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ ഈ സിനിമ തഴയപ്പെട്ടു. ഒരു അവാര്‍ഡ് പോലും നല്‍കിയില്ല. ഡോ. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

കലാമേന്മയുള്ള മികച്ച ജനപ്രിയ സിനിമ നിര്‍ണയിക്കുന്നതിനു ഭാവിയില്‍ ഒടിടി റിലീസുകളെയും പരിഗണിക്കണമെന്നു ജൂറി നിര്‍ദേശിച്ചു.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി