'ഇപ്പോള്‍ തന്നെ പല ടൈറ്റിലുകളും വരുന്നുണ്ട്, അതിന് ഞാന്‍ ഉത്തരവാദിയല്ല'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ സിബിഐ സീരിസ് ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷവും മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിടാത്ത ചിത്രത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പലതവണ വന്നിട്ടുണ്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകാണ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി.

കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍ സ്വാമി സംസാരിച്ചത്. തന്റെ ഇതുവരെയുളള എഴുത്തില്‍ എറ്റവും അധികം സമയം എടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥ അഞ്ചാം ഭാഗത്തിന്റേതാണെന്ന് എസ്.എന്‍ സ്വാമി പറയുന്നു. സിനിമയുടെ പേരും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല. എന്നാല്‍ പലരും ഇപ്പോള്‍ തന്നെ പല ടൈറ്റിലും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.

അതിന് താന്‍ ഉത്തരവാദിയല്ല, ഔദ്യോഗികമായി തന്നെ സിനിമയുടെ പേര് അറിയിക്കുന്നതായിരിക്കും. സിനിമയുടെ ക്ലൈമാക്സിന് വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തത്. ഇതു വരെയുളള സിബിഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും എസ്.എന്‍ സ്വാമി വ്യക്തമാക്കി.

ഒരു സിബിഐ ഡയറിക്കുറിപ്പ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് 1989ല്‍ ജാഗത്ര എന്ന ചിത്രം എത്തിയത്. പിന്നീട് 2004ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005ല്‍ നേരറിയാന്‍ സിബിഐയും പുറത്തിറങ്ങി. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യര്‍ ലുക്കില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ