ഒരു വെപ്പ്മീശ കാരണം സീന്‍ തന്നെ മാറ്റേണ്ടി വന്നു: സായ്കുമാര്‍

താന്‍ അഭിനയിച്ചതില്‍ വച്ച് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വില്ലന്‍ വേഷത്തെ കുറിച്ച് നടന്‍ സായ് കുമാര്‍. ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിലെ ഗരുഡന്‍ വാസു ആയി വേറിട്ട ഗെറ്റപ്പിലായിരുന്നു സായ് കുമാര്‍ എത്തിയത്. ചിത്രത്തിലെ ഗെറ്റപ്പിനെ കുറിച്ചും ആ സിനിമയിലെ ഫൈറ്റ് രംഗത്തെക്കുറിച്ചുമാണ് സായ് കുമാര്‍ ഇപ്പോള്‍ പറയുന്നത്. കോസ്റ്റിയൂമിനായി ഉപയോഗിച്ച മീശ കാരണം സീന്‍ തന്നെ മാറ്റേണ്ടി വന്നു.അതേക്കുറിച്ച് സായ് കുമാര്‍ പറയുന്നതിങ്ങനെ

ഗരുഡന്‍ വാസുവാകാന്‍ ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തയ്ച്ചുകെട്ടി. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന്, അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു.

ആ മീശ വച്ചു കഴിഞ്ഞപ്പോള്‍ താന്‍ ശരിക്കും ഗരുഡന്‍ വാസുവായി മാറി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി മുംബൈയില്‍ നിന്നും ഇതേ മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ളത് പട്ടണം റഷീദ് മീശ ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വന്ന മീശയും ഉപയോഗിച്ചു കൊണ്ടിരുന്ന മീശയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. വെള്ളം നനഞ്ഞാല്‍ മീശയുടെ വലിപ്പവും ഷെയ്പ്പും മാറുമെന്നായപ്പോള്‍ ക്ലൈമാക്‌സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ അണിയറ പ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു

Latest Stories

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ