പണമുള്ളവര്‍ എല്ലാം കെട്ടിപ്പൂട്ടി വെയ്ക്കുന്നു.. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ എന്നെ വിളിക്കുന്നു, എന്ത് ചെയ്യണമെന്ന് അറിയില്ല: സീമ ജി. നായര്‍

അഭിനേത്രി എന്നതിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നടി സീമ ജി. നായര്‍. സാമ്പത്തിക സഹായം ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് ഒന്നും ചെയ്യാനാകുന്നില്ല എന്നാണ് സീമ പറയുന്നത്. പണമുള്ളവര്‍ എല്ലാം കെട്ടിപ്പൂട്ടി വെക്കുകയാണ്. ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള പണം ഇതുവരെ തികഞ്ഞിട്ടില്ല എന്നാണ് സീമ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.

സീമ ജി. നായരുടെ കുറിപ്പ്:

കുറെ കുറിപ്പുകള്‍ ബാക്കി നില്‍ക്കുന്നു.. ഒന്നും എഴുതാന്‍ പറ്റുന്നില്ല.. കഴിഞ്ഞ ദിവസം ഷഹീന്‍ അയച്ച കുഞ്ഞിന്റെ വീഡിയോ ഞാന്‍ പങ്കുവച്ചിരുന്നു.. അത് കഴിഞ്ഞു 100 രൂപ ചലഞ്ചുമായി വന്നു.. എന്നിട്ടും ചികിത്സക്കുള്ള പണം തികഞ്ഞിട്ടില്ല ..ഷഹീന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ പനികൂടി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോളും എന്നോട് പങ്കുവെച്ചആശങ്ക സ്വന്തം ആരോഗ്യത്തെ കുറിച്ചായിരുന്നില്ല..

മറിച്ചു ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു ..ഇപ്പോളും പലനാടുകളില്‍ നിന്നും ഓരോ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ വിളിക്കുന്നു ..ഓരോ പോസ്റ്റുകളും വിഡിയോസും എന്റെ പേജില്‍ ഇടാന്‍ അഭ്യര്‍ത്ഥിക്കുന്നു ..ഞാന്‍ എന്ത് ചെയ്യും..പണമുള്ളവര്‍ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു ..ഇവിടുന്നു പോകുമ്പോള്‍ ഒന്നും കൊണ്ടുപോവാന്‍ പറ്റില്ലയെന്നറിയാം എങ്കിലും സമ്പാദിച്ചു കൂട്ടുവാണ്..

വരും തലമുറയ്ക്ക് വേണ്ടി..അവര്‍ സുഖിച്ചു ജീവിക്കാന്‍ വേണ്ടി ..അതൊക്കെ എന്തായി തീരുമെന്ന് കണ്ടറിയണം ..പണമില്ലാത്തവര്‍ ഇല്ലായ്മയെ കുറിച്ചോര്‍ത്തു ദുഖിക്കുന്നു ..കൊടുക്കാന്‍ ആഗ്രഹം ഉണ്ടാവും ..പക്ഷെ അതിനുള്ള വഴി കണ്ടെത്താനാവാതെ വിഷമിക്കുന്നു ..ഇതിനിടയില്‍ ഉള്ളവന്റെയും ഇല്ലാത്തവന്റെയും മുന്നില്‍ ഗതികേടുകള്‍ കൊണ്ട്..ആശുപത്രി ചെലവ് താങ്ങാന്‍ പറ്റാതെ കൈ നീട്ടുന്നു ..സത്യത്തില്‍ എന്ത് ചെയ്യണമെന്നറിയില്ല ..

ഇതിനൊക്കെയാണ് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഉണ്ടാവേണ്ടത് ..വാഗ്ദാനങ്ങള്‍ ഏറെ ഉണ്ടവുമെങ്കിലും ഇതൊക്കെ ഒന്ന് പ്രാവര്‍ത്തികമാക്കി കിട്ടാന്‍ ..അതൊക്കെ ഒന്ന് കാണാന്‍ നമ്മുടെ ഈ ജന്മത്തിനു കഴിയുമോ ..കൂണുകള്‍ മുളച്ചു പൊങ്ങുന്നതു പോലെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികള്‍ ഇവിടെയുണ്ടാവുന്നു ..ഇപ്പോഴത്തെ കാലത്തു ഏറ്റവും ലാഭം കൂടിയ ബിസിനസ് ..സാധാരണക്കാരുടെ നടുവൊടിക്കാന്‍ കുറെ അസുഖങ്ങളും..

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു