ഇനി ആര്‍ക്കു മുന്നിലും സ്‌നേഹത്തിനു വേണ്ടി നിന്നു കൊടുക്കില്ല, എന്റെ വേദനയോളം ഞാന്‍ മറ്റൊന്നിനും ഇപ്പോള്‍ വില കൊടുക്കുന്നില്ല: സീമ വിനീത്

തന്നില്‍ നിന്നും തിരിച്ചെന്തോ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്നേഹം കാണിക്കുന്നവര്‍ക്കുള്ള മറുപടിയുമായി സീമ വിനീത്. ചെറിയ പ്രായം മുതല്‍ മാതാപിതാക്കളുടെ സ്നേഹമെന്താണെന്ന് പോലും തിരിച്ചറിയാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നാണ് സീമ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ഇതിവിടെ എഴുതും മുന്നേ ഒരുപാട് ആലോചിച്ചതാണ് ഇതുപോലൊരു പബ്ലിക് സ്പേസില്‍ പറയണോ വേണ്ടയോ എന്ന്. പക്ഷേ പറയണം എന്ന് മനസ്സ് പറഞ്ഞത് കൊണ്ട് മാത്രം ഇതിവിടെ പറയുന്നു. എന്റെ വേദനയോളം ഞാന്‍ മറ്റൊന്നിനും ഇപ്പോള്‍ വില കൊടുക്കുന്നില്ല. കാരണം അതിന് വിലകൊടുത്തിരുന്ന സമയങ്ങള്‍ ഉണ്ടായിരുന്നു.

കുട്ടിക്കാലം മുതല്‍ ആരുടേയും സപ്പോര്‍ട്ട് ഇല്ലാതെ വളര്‍ന്നു വന്ന ഒരു കുട്ടിയാണ് ഞാന്‍. എനിക്ക് എന്താണ് ഇത്രയും വേര്‍തിരിവ് കുടുംബത്തില്‍ എന്ന് എനിക്ക് ഇന്നും അന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിവിടെ ഞാന്‍ എഴുതുമ്പോള്‍ അന്ന് അകറ്റി നിര്‍ത്തിയ മനുഷ്യരെ മനസ്സിലാവുന്നുണ്ട്. എന്നെ മനസ്സിലാവുന്നുണ്ട്, മൂന്നാം ക്ലാസ്സ് വരെ ഞാന്‍ എന്റെ അച്ഛമ്മക്കും അപ്പൂപ്പനും മാമിക്കും ഒപ്പം ആണ് വളര്‍ന്നത്.

അവഗണ എന്തെന്ന് അന്നൊന്നും എന്നെ അവര്‍ അറിയിച്ചിട്ടില്ല. വേര്‍തിരിവ് എന്തെന്ന് അറിയിച്ചിട്ടില്ല. അതുകൊണ്ട് ആ സ്നേഹം ആണ് ഇന്ന് എന്റെ വീടിന്റെ പേര് ‘ശാരദ” എന്റെ അച്ഛമ്മയുടെ പേര്. ജീവിതത്തില്‍ ഞാന്‍ ഒരച്ഛന്റെ സ്നേഹം ഒരു അമ്മയുടെ സ്‌നേഹം എന്തെന്ന് ഇന്നും ഈ നിമിഷം പോലും അറിഞ്ഞിട്ടില്ല.

ഓര്‍മ്മ വെച്ച കാലം മുതല്‍ കാണുന്നത് അവരുടെ ഇടയിലെ വഴക്കും വാക്ക് പോരും അടിയും ഒക്കെയാണ്. ഞാന്‍ കണ്ടിരുന്ന കുടുംബം അതാണ്. ഒരു വിശേഷ ദിവസം പോലും ഞങ്ങള്‍ നാലാളും സമാധാനത്തോടെ ഇരുന്നു ഭക്ഷണം കഴിച്ചു കണ്ടിട്ടില്ല… എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മ അമ്മയുടെ വീട്ടിലേക്ക് പോയി. പിന്നെ ഞാനും അനിയനും അച്ഛനൊപ്പം.

പിന്നെ ഇതുവരെ കാണാത്ത അച്ഛന്റെ വേറൊരു മുഖം. ജീവിതത്തില്‍ ഇന്നുവരെ ഈ പറഞ്ഞ അച്ഛനും അമ്മയും എന്നെ ചേര്‍ത്ത് പിടിച്ചതായി ഒരോര്‍മ്മയും ഇല്ല.. ഓര്‍ത്തെടുക്കാന്‍ പോലും ഒരു നിമിഷം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ ഞാനും അനിയനും അമ്മക്കൊപ്പം പോയി. അവിടെ വല്ലാതെ ഞാന്‍ ഒറ്റപെട്ടു, ഒറ്റപ്പെടുത്തി എന്റെ ഐഡിന്റിറ്റി ബോധ്യപ്പെട്ടു തുടങ്ങിയ നാളുകള്‍ ആയിരുന്നു അത്.

ഒരു രാത്രി പോലും കരയാതെ ഉറങ്ങിയത് ചുരുക്കം. ഞാന്‍ ആ വീട്ടില്‍ ഏതോ ഒരു അന്യഗ്രഹജീവിയെ പോലെ. അങ്ങനെ ഏതോ ഒരു നിമിഷത്തില്‍ വീട് വിട്ടിറങ്ങി. അതിന് ശേഷം, കുറെ കാലങ്ങള്‍ക്ക് ശേഷം ഞാനും ആ വീട്ടിലെ ആളാണെന്ന് തോന്നി തുടങ്ങിയത് ഞാന്‍ എവിടെയൊക്കെയോ എന്തൊക്കെയോ നേടി തുടങ്ങിയപ്പോള്‍ മാത്രം.

നമ്മളില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന ഒരു തരം സ്നേഹം, സ്നേഹ പ്രകടനം… കുറച്ചു മാസങ്ങളെ ആയുള്ളു എല്ലാത്തിനും തിരിച്ചറിവ് ലഭിച്ചിട്ട്. ഇനി ആര്‍ക്കു മുന്നിലും സ്നേഹത്തിനു വേണ്ടിയും പരിഗണനക്ക് വേണ്ടിയും നിന്ന് കൊടുക്കില്ലെന്ന് തീരുമാനിച്ചു. എനിക്ക് ഞാന്‍ മാത്രമേ ഉള്ളു എന്ന് തിരിച്ചറിവ് വന്ന നാള്‍ മുതല്‍’,

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം