'പട്ടി കടിച്ചു പറിച്ചതു പോലെയാണ് വേദന, സഹിക്കുന്നില്ല, ചെറു വേദന പോലും സഹിക്കാന്‍ കഴിയാത്തവള്‍ ആയിരുന്നു'; വേദനയോടെ സീമ വിനീത്

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ വിയോഗത്തില്‍ വേദന നിറഞ്ഞ കുറിപ്പ് പങ്കുവച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. ലംിഗമാറ്റ ശസ്ത്രക്രിയ പരാജയമായതിനെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്തത്. ചെറിയ വേദന പോലും സഹിക്കാന്‍ കഴിയാത്തവള്‍ ആയിരുന്നു. ആശുപത്രിയില്‍ വച്ച് കണ്ടപ്പോള്‍ പട്ടി കടിച്ചു പറിച്ചതു പോലെയാണ് വേദന, സഹിക്കുന്നില്ല എന്ന് പറഞ്ഞതായി സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സീമ വിനീതിന്റെ കുറിപ്പ്:

ഈ ഭൂമിയില്‍ എന്തൊക്കെയോ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതത്തില്‍ പടപൊരുതി മുന്നോട്ടു പോയവള്‍ ഇപ്പോള്‍ പ്രതീക്ഷയറ്റ് ജീവനറ്റ മനുഷ്യ ശരീരമായി ആശുപത്രിയിലെ ഒരു മൂലയില്‍ തന്റെ ഊഴവും കാത്തു കിടക്കുന്നു… ജീവിതത്തില്‍ മറ്റാരേക്കാളും എന്നേക്കാളുമൊക്കെ എത്രയോ മുകളില്‍ ആത്മവിശ്വാസം ഉള്ളവളായിരുന്നു….

എന്തെങ്കിലും വിഷമഘട്ടങ്ങളില്‍ ആദ്യം വിളിച്ചു തിരക്കും സീമേച്ചി എന്താ വിഷയം വിശദമായി അന്നെഷിക്കും കൂടാതെ ആത്മവിശ്വാസം പകര്‍ന്നു തന്നിട്ടാവും സംസാരം അവസാനിപ്പിക്കുന്നതും കുറച്ചു നാളുകള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു വന്നപ്പോള്‍ ചേച്ചീ ഫ്രീയാണോ കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു… ഞാന്‍ പറഞ്ഞു വരാം ടാ വണ്ടിയുമെടുത്തു പോയി ഒരുപാട് ചുറ്റി ആസാദ് നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി വണ്ടിയില്‍ ഇരുന്നു ഒരുമിച്ചു കഴിച്ചു.

അതിനു ശേഷം എഫ് ലോഞ്ചില്‍ കൊണ്ടുപോയി രണ്ടു ജോഡി ഡ്രസ്സ് എടുത്തു എന്റെ കയ്യില്‍ തന്നിട്ട് എന്നോട് പറഞ്ഞു സര്‍ജ്ജറി കഴിഞ്ഞിട്ട് ചേച്ചിക്ക് ഞാന്‍ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്… ന്ന്.. പിന്നെ എന്നോട് ചേച്ചി ഒരു സന്തോഷവര്‍ത്താ ഉണ്ട് ഞാന്‍ സര്‍ജ്ജറിക്കു ഡേറ്റ് എടുത്തു ചേച്ചി പ്രാര്‍ത്ഥിക്കണം എനിക്ക് ടെന്‍ഷന്‍ ഉണ്ട് ചേച്ചി ഞാന്‍ പറഞ്ഞു ഒന്നും ഇല്ല ടാ സന്തോഷമായി പോയിട്ട് വാ എന്നു പറഞ്ഞു യാത്രയാക്കി…….

അതിനു ശേഷം ഞാന്‍ അവളെ കാണുന്നത് renai medicity hospital വരാന്തയില്‍ ആണ് ഞാന്‍ വോയിസ് feminization surgery കഴിഞ്ഞു check up ചെയ്യാന്‍ പോയാ സമയം അവളും ദയഗായത്രിയും ഓടി വന്നു അടുത്തേക്ക് കെട്ടി പിടിച്ചു സംസാരിച്ചു എന്റെ സൗണ്ട് കേട്ട് അവള്‍ പറഞ്ഞു ചേച്ചിയെ ഈ സൗണ്ടില്‍ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ലന്നു ചിലപ്പോള്‍ ചേച്ചിയുടെ ആ സൗണ്ട് കേട്ട് ശീലിച്ചത് കൊണ്ടാവും എന്നും…. ഞാന്‍ ചോദിച്ചു മോളെന്താ ഇവിടെ ..?

ഒന്നും പറയണ്ട ചേച്ചീ സര്‍ജ്ജറി ചെയ്തു കുളമാക്കി പട്ടി കടിച്ചു പറിച്ചതു പോലെയാണ് പെയിന്‍ സഹിക്കുന്നില്ല ന്നൊക്കെ ഡോക്ടറെ കാണാന്‍ വന്നതാണ് …..

ഒരു ചെറു വേദന പോലും സഹിക്കാന്‍ കഴിയാത്തവള്‍ ആണ് അവള്‍ ഇത്ര മാത്രം വേദന സഹിച്ചു സര്‍ജ്ജറി എന്ന കാര്യത്തിലേക്കു പോകാന്‍ അവളെ നയിച്ചത് മറ്റൊന്നുമല്ല കുട്ടിക്കാലം മുതല്‍ അവള്‍ക്കുള്ളിലെ പൂര്‍ണ്ണത ആഗ്രഹിച്ച പെണ്ണ് എന്ന പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് അവള്‍ അവളുടെ ശരീരം കീറിമുറിക്കാന്‍ വിധേയയായത്.. തികച്ചും ഒരു പരാജയം ആയിരുന്നു അവളുടെ ജീവിതത്തിലെ ആ sexual reassignment surgery………….. ജീവിതത്തില്‍ കുട്ടിക്കാലം മുതല്‍ അവള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ഇന്ന് ഇതാ ഇവിടെ വിരാമം….

ഉള്ളിന്റെ ഉള്ളില്‍ ഓരോ കുഴിമാടങ്ങള്‍ പണിയുന്നവരാണ് നാം കൈപ്പടിയില്‍ നിന്നും വഴുതിപ്പോയ നമ്മുടെയൊക്കെ എത്ര എത്ര സ്വപ്നങ്ങള്‍ക്ക് മുകളിലാണ് നമ്മുടെ നിസ്സഹായവസ്ഥ മനസ്സിലാക്കാതെ മനുഷ്യന്‍ എന്നുള്ള പരിഗണന പോലും തരാതെ മറ്റുള്ളവര്‍ അവരുടെ ചീട്ടുകൊട്ടാരം പണിയുന്നത്……..

ഇന്ന് നീ നാളെ ഞാന്‍…..

അനന്യ മോളെ വാക്കുകള്‍ പറഞ്ഞു നിന്നെ യാത്രയാക്കാന്‍ കഴിയുന്നില്ല എന്നും ഈ നെഞ്ചിനുള്ളില്‍ ഉണ്ടാവും ഞാന്‍ മരിക്കുവോളം…

ആദരാഞ്ജലികള്‍ അനന്യ

Latest Stories

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍