നിങ്ങള്‍ക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു; മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് സീമ

തനിക്ക് മെസേജ് അയച്ച ആള്‍ക്ക് സീമ വിനീത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അനീഷ് എന്ന ഒരാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.

വിവാഹിതനായ വ്യക്തിയാണ് അനീഷ്. അത് തുറന്നു കാട്ടിയാണ് സീമയുടെ വിമര്‍ശനം. ‘ഇയാളുടെ കല്യാണം ആദ്യം തന്നെ കഴിഞ്ഞതാണ്. എന്നിട്ടാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. ആദ്യം ആ പെണ്‍കുട്ടിയെ മര്യാദയ്ക്ക് നോക്കൂ എന്നിട്ട് ആവാം അടുത്ത കല്യാണം’ എന്നു സീമ വിനീത് പറയുന്നു.

കുറിപ്പ്

‘കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ് അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത് നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്‌ന്റെ മുന്നില്‍ നല്ലവന്‍ ചമഞ്ഞുള്ള നടപ്പ് അണ്ടര്‍ ഗ്രൗണ്ടില്‍ ഇതാണ് പരിപാടികള്‍

ഇനി ഭര്‍ത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ?? NB എനിക്ക് മണിയറ ഒരുക്കാനും കതിര്‍മണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട ?????? പിന്നെ കളി തരാന്‍ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യല്‍ മീഡിയ ആങ്ങളമാരോട് @an._ee._sh._ ആദ്യം ചേച്ചി എന്ന വാക്കിന്റെ അര്‍ഥം പോയി പഠിക്കു മൈരുകളെ ????????’

ഈ പോസ്റ്റിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അനീഷ് അയച്ച മെസേജും താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. അതിനു മറുപടിയായി സീമ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ,

‘രാവിലെ തന്നെ ചേട്ടന്റെ കുമ്പസാരം കേട്ടു ബോധിച്ചു നന്നായിട്ടുണ്ട്. മേലില്‍ ഇനി ആരോടും ആവര്‍ത്തിക്കരുത്…. ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അവള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക……. പിന്നെ ഇവിടെ കുറ്റം പറയുന്ന കുറച്ചു സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവില്‍ അല്ല ഞാന്‍ ജീവിക്കുന്നത് ഞാന്‍ ബ്ലോക്ക് ചെയ്യണോ പോസ്റ്റ് ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാന്‍ അല്ലെ കഴിയു പറഞ്ഞോളൂ നിങ്ങളുടെ ചിലവില്‍ അല്ല ഞാന്‍ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തില്‍ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവര്‍ക്കും അങ്ങിനെ ആവണം എന്നില്ല… പിന്നെ ട്രാന്‍സ് എന്ന് പറയുമ്പോള്‍ എല്ലാര്‍ക്കും എന്തും പറയാം എന്നൊരു തോന്നല്‍ ഉണ്ടേല്‍ അതൊക്കെ നിന്റെയൊക്കെ മനസ്സില്‍ വെച്ചാല്‍ മതി Give respect and take respect’

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്