ഇതെന്റെ അവസാന ഗാനം ! സംഗീതലോകത്ത് നിന്ന് വിട പറഞ്ഞ് സെലീന

തന്റെ അടുത്ത ആൽബത്തോടെ സംഗീത ജീവിതത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണെന്ന സൂചന നൽകി അമേരിക്കൻ ഗായിക സെലീന ഗോമസ്. അടുത്തിടെ ജേസൺ ബേറ്റ്മാനുമായുള്ള സ്മാർട്ട്‌ലെസ് പോഡ്‌കാസ്റ്റിൽ തന്റെ കരിയറിനെക്കുറിച്ച് തുറന്നു പറയുന്നതിനിടയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഇനി പുറത്തിറങ്ങാൻ പോകുന്ന മ്യൂസിക് ആൽബം തന്റെ അവസാനത്തെ ആൽബം ആയേക്കാം എന്നാണ് സെലീന പറഞ്ഞത്. തന്റെ ജീവിതത്തിൽ ഒരു കരിയർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഘട്ടത്തിലാണ് താനെന്നും മുപ്പത്തിയൊന്നുകാരിയായ താരം പറഞ്ഞു. സംഗീതത്തേക്കാൾ അഭിനയത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് അവർ പറഞ്ഞു.

സ്റ്റുഡിയോയിൽ ചെലവഴിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം സ്‌ക്രീനിലായിരിക്കാൻ ആണ് തന്റെ പുതിയ പ്ലാനെന്ന് താരം കൂട്ടിച്ചേർത്തു. അഭിമുഖത്തിൽ ചെറുപ്പത്തിൽ തന്നെ ഉയർന്ന ജോലിഭാരം തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രതികൂലമായ ആഘാതത്തെക്കുറിച്ചും സെലീന സംസാരിച്ചു.

ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. സെലീന തമാശ പറയുന്നതായിരിക്കണേ എന്നാണ് ആരാധകരുടെ പ്രതികരണം. ഇത് നല്ലൊരു തീരുമാനം ആണെന്നാണ് ചിലർ പറയുന്നത്. എന്നാൽ അഭിനയത്തിൽ സെലീനയ്ക്ക് അസാധ്യ കഴിവുണ്ടെന്ന് മറ്റ് ചിലർ പറയുന്നു.

ലോകപ്രസിദ്ധ ഗായികയും നടിയും ഒരു ബിസിനസുകാരിയും കൂടിയാണ് സെലീന ഗോമസ്. റെയർ ബ്യൂട്ടി എന്ന കോസ്‌മെറ്റിക് ബ്രാൻഡിന്റെ ഉടമയായ സെലീന, ഒഴിവുസമയങ്ങളിൽ സിംഗിൾസ് റിലീസ് ചെയ്യുകയും സംഗീതത്തിൽ പ്രവർത്തിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ മ്യൂസിക് പ്രൊഡ്യൂസറായ ബെന്നി ബ്ലാങ്കോയുമായുള്ള ബന്ധം പരസ്യമാക്കിയതു മുതൽ താരം വാർത്തകളിൽ ഇടം പിടിച്ചു കൊണ്ടിരിക്കുകയാണ്.

‘ഹാൻഡ്സ് ടു മൈസെൽഫ്, റെയർ, ബാഡ് ലയർ തുടങ്ങിയ നിരവധി സിംഗിൾസിലൂടെ ശ്രദ്ധ നേടുന്നതിന് മുൻപ് സെലീന ആദ്യം ഒരു ഡിസ്നി ചാനൽ താരമെന്ന നിലയിലാണ് പ്രശസ്തി നേടിയത്. 2020ൽ അവൾ തന്റെ പാചക പരിപാടിയായ സെലീന + ഷെഫ് എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം, സ്റ്റീവ് മാർട്ടിൻ, മാർട്ടിൻ ഷോർട്ട് എന്നിവരോടൊപ്പം താരം അഭിനയിച്ച ഒൺലി മർഡേഴ്‌സ് ഇൻ ദ ബിൽഡിംഗ് ഓൺ ഹുലു എന്ന കോമഡി മിസ്റ്ററിയിലെ പ്രധാന കഥാപാത്രത്തിന് നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

പ്രശസ്തയാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമാണ് എന്നതാണ് സെലീനയെ ആരാധകർ ചേർത്ത് പിടിക്കുന്നതിന്റെ മറ്റൊരു കാരണം. സംഗീതപരിപാടികളിൽ നിന്നും പല ക്യാമ്പയിനുകളിൽ നിന്നുമുള്ള തുകയെല്ലാം പാവപ്പെട്ടവരുടെ കൈകളിലേക്കാണ് എത്തുന്നത് എന്നത് എല്ലാവർക്കും അറിയാം.

2015ൽ ലൂപ്പസ് രോഗം കണ്ടെത്തിയതായിരുന്നു സെലീനയുടെ ജീവിതം മാറ്റിമറിച്ചത്. രോഗം വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കിയതോടെ വൃക്ക മാറ്റിവയ്ക്കണമെന്നായി. ഇതിന് മുന്നോട്ട് വന്നത് സെലീനയുടെ ഉറ്റ സുഹൃത്തായ ഫ്രാൻസിയ ആയിരുന്നു. എന്നാൽ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന സെലീന ഒരു സമയത്ത് ഫ്രാൻസിയയുമായി തെറ്റുകയും ചെയ്തു.

സംഗീതലോകത്ത് മാത്രമല്ല, സോഷ്യൽ മീഡിയയിലും സ്റ്റാറാണ് സെലീന. 2023 മാർച്ചിലെ കണക്കുകൾ പ്രകാരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സ്ത്രീ സെലീനയാണ്. 429 ദശലക്ഷം ഫോളോവെർസാണ് നിലവിൽ സെലീനയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.

എന്തായാലും മാനസികമായും ശാരീരികമായും തനിക്ക് വിശ്രമം വേണമെന്നും ഇനിയുള്ള തന്റെ ജീവിതം മനുഷ്വത്വത്തിന് മുൻഗണന കൊടുത്തായിരിക്കും എന്നും പറഞ്ഞ് സംഗീതലോകത്ത് നിന്നും പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സെലീന. ഈ തീരുമാനത്തിന് പിന്നാലെ പല തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്