'32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനാണ്, പക്ഷേ അതൊരു അബദ്ധമായി ; ആയിരത്തില്‍ ഒരുവന്റെ യഥാര്‍ത്ഥ ബജറ്റ് വെളിപ്പെടുത്തി സെല്‍വരാഘവന്‍

സെല്‍വരാഘവന്‍ ചിത്രം ആയിരത്തില്‍ ഒരുവന്‍ 2 ബജറ്റ് കൂടിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു . . ഇപ്പോഴിതാ ഈ സിനിമയുടെ ആദ്യഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സെല്‍വരാഘവന്‍. ആയിരത്തില്‍ ഒരുവന്‍ ആദ്യഭാഗം ചെയ്യാന്‍ 18 കോടി മാത്രമേ ചിലവ് വന്നുള്ളൂ എന്നും 32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനായിരുന്നു എന്നും സെല്‍വരാഘവന്‍ അറിയിച്ചു.

18 കോടി മാത്രമേ ചിലവ് വന്നുള്ളൂ എന്നും 32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനായിരുന്നു എന്നും സെല്‍വരാഘവന്‍ അറിയിച്ചു. മെഗാ ബജറ്റ് സിനിമയെന്ന് കാണിച്ച് ഹൈപ്പ് കൂട്ടാനായിരുന്നു 32 കോടി ചെലവായെന്ന് പറഞ്ഞത്. എന്നാല്‍ അതൊരു അബദ്ധമായിപ്പോയി. മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടും സിനിമ ആവറേജായാണ് പരിഗണിക്കപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.

പുതുവര്‍ഷ ദിനത്തിലാണ് സെല്‍വരാഘവന്‍ സംവിധാനം ചെയുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ആയിരത്തില്‍ ഒരുവന്‍2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010-ലാണ് പുറത്തിറങ്ങിയത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്