'അശ്ലീലമായ രംഗങ്ങളില്ല...സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമമില്ല, പിന്നെ എന്തിനാണ് സീരിയലുകള്‍ക്ക് സെന്‍സറിംഗ്?', കുടുംബവിളക്ക് താരം!

ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത് സീരിയലുകള്‍ക്കാണ്. കുടുംബപ്രേക്ഷകരാണ് ആരാധകരായി കുടൂതലുള്ളത്. അതിനാല്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒന്നാണ് ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചത്.

കലാമൂല്യമുള്ള സീരിയല്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൂറി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ച് കാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുവെന്നും ജൂറി അന്ന് വ്യക്തമാക്കിയിരുന്നു.

പിന്നാലെ നിരവധി മുതിര്‍ന്ന സീരിയല്‍ താരങ്ങളടക്കം ജൂറി തീരുമാനത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഇന്ന് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തണമെന്ന തരത്തില്‍ മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവരും അഭിപ്രായപ്പെട്ടിരുന്നു ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് സീരിയല്‍ താരം ഡോ.ഷാജു. ഇരുപത്തി രണ്ട് വര്‍ഷത്തില്‍ അധികമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷാജു സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി.

സ്ത്രീകള്‍ക്കിതിരായ അതിക്രമോ, പീഡനമോ, ബാലവേലയോ, ലഹരി മരുന്നുകളുടെ ഉപയോഗമോ ഒന്നും സീരിയലുകളില്‍ കാണിക്കാറില്ലെന്നും പിന്നെന്തിനാണ് സെന്‍സറിങ് വേണമെന്ന് അധികാരികള്‍ പറയുന്നത് എന്ന് മനസിലാകുന്നില്ലെന്നുമാണ് ഷാജു പറയുന്നത്. ‘ടിവി സീരിയലില്‍ പീഡനമോ, വയലന്‍സോ , ബാലവേലയോ, മയക്ക് മരുന്നുകളോ ലഹരി വസ്തുക്കളോ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രംഗങ്ങളോ ഒന്നും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

ചില ചാനലുകളില്‍ ശക്തമായ നിര്‍ദേശങ്ങള്‍ വരെയുണ്ട്… സ്ത്രീകളെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യുന്ന രംഗങ്ങള്‍ പോലും ടിവിയില്‍ കാണിക്കരുതെന്ന്. ഇതിനൊക്കെ മുകളില്‍ എന്താണ് ഒരു സീരിയയില്‍ സെന്‍സര്‍ ചെയ്യാന്‍ ഉള്ളത്?’ ഷാജു ചോദിച്ചു.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി