ജീവിക്കാന്‍ സമ്മതിക്കുന്നില്ല, ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നു; പരാതിയുമായി നടി ദിവ്യ

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി നടി ദിവ്യ. സ്ത്രീധനം നല്‍കാത്തതിനാല്‍ തന്നെ അന്ധവിശ്വാസം മറയാക്കി തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുകയാണ് എന്നാണ് സീരിയല്‍ നടിയായ ദിവ്യയുടെ ആരോപണം. 24 ന്യൂസിനോടാണ് ദിവ്യ പ്രതികരിച്ചിരിക്കുന്നത്.

വെള്ളായണി സ്വദേശിയായ ഭര്‍ത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ദിവ്യ രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ ആറ് വര്‍ഷമായി ദുര്‍മന്ത്രവാദത്തിന്റെയും അനാചാരത്തിന്റെയും കാര്യം പറഞ്ഞ് ദിവസവും പ്രശ്നങ്ങളാണ്. ഒരു വിധത്തിലും ജീവിക്കാന്‍ പറ്റുന്നില്ല.

തന്നെയും മകളെയും ഇതിനായി നിര്‍ബന്ധിക്കുകയും വഴങ്ങിയില്ലെങ്കില്‍ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങള്‍ ഓരോന്ന് കഴിക്കാന്‍ തരും. മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി.

ഇതോടെ ഭര്‍ത്താവുമായി താന്‍ വിട്ട് നില്‍ക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് തന്നെയും മകളെയും എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് വേര്‍പ്പെടുത്തണം എന്നാണ് എന്ന് നടി വ്യക്തമാക്കി.

Latest Stories

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം

MI VS LSG: സൂര്യാഘാതത്തിൽ വെന്തുരുകി ലക്‌നൗ സൂപ്പർ ജയന്റ്സ്; ഓറഞ്ച് ക്യാപ്പ് വേട്ടയിൽ സൂര്യകുമാറിന് വമ്പൻ കുതിപ്പ്; ആരാധകർ ഹാപ്പി