രാജീവ് രവിയെ ഞാന്‍ കുറ്റം പറയില്ല, പക്ഷെ മന:സാക്ഷി ഇല്ലായ്മ നടന്നിട്ടുണ്ട്; നിര്‍മ്മാതാവ് പറയുന്നു

:’അന്നയും റസൂലും’ എന്ന ചിത്രം തനിക്ക് വ്യക്തിപരമായി നഷ്ടമായിരുന്നുവെന്ന് നിര്‍മ്മാതാവ് സെവന്‍ ആര്‍ട്‌സ് മോഹന്‍. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ സിനിമയ്ക്ക് പിന്നില്‍ ഒരുപാട് മനസാക്ഷി ഇല്ലായ്മ സംഭവിച്ചിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

ഫഹദ് ഫാസിലും ആന്‍ഡ്രിയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ റൊമാന്റിക് ചിത്രമാണ് അന്നയും റസൂലും. ആ സിനിമയ്ക്ക് പിന്നില്‍ ഒരുപാട് കഥകളുണ്ട് എന്നാണ് നിര്‍മ്മാതാവ് മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അന്നയും റസൂലും എനിക്ക് ലാഭമായിരുന്നു. പക്ഷേ വ്യക്തിപരമായി ആ സിനിമ നഷ്ടമാണ്. മൂന്ന് കോടി രൂപ ലാഭം കിട്ടിയ സിനിമയാണ് അത്. എന്നാല്‍ ആ സിനിമ എനിക്ക് നഷ്ടമാണ്. അത് എന്റെ കഴിവ് കേടായിരിക്കും. പുതിയ ജനറേഷന്റെ ഒരു റിയലിസ്റ്റിക് സിനിമ എടുത്തതില്‍ സന്തോഷമുണ്ട്.

എപ്പോഴും അന്തസോടെ പറയാന്‍ പറ്റുന്ന സിനിമയാണ്. അതിന് രാജീവ് രവിയോട് നന്ദിയുണ്ട്. എന്നാല്‍ ആ സിനിമയുടെ പിറകില്‍ ഒരുപാട് കഥകളുണ്ട്. അത് എന്താണെന്ന് ചോദിച്ചാല്‍ മനസാക്ഷി ഇല്ലായ്മയുണ്ട്. സംവിധായകനെ ഞാന്‍ കുറ്റം പറയില്ല. അത് വിതരണം ചെയ്ത, ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത ആളുകളുണ്ട്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യത്തെ സിനിമയാണ് അത്, ഔട്ട്റേറ്റ് വിറ്റ സിനിമയാണ്. 40 ദിവസം കൊണ്ട് ഇത്ര ബജറ്റില്‍ സിനിമ തീര്‍ക്കാമെന്ന് ഞാനും രാജീവ് രവിയും തമ്മില്‍ ധാരണയുണ്ടായിരുന്നു. 40 ദിവസം ഷൂട്ട് ചെയ്യേണ്ട സിനിമ 60 ദിവസം കൊണ്ടാണ് തീര്‍ത്തത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍