ജിയോ ബേബി എന്ന വ്യക്തിയാണോ അദ്ദേഹം സംവിധാനം ചെയ്ത സിനിമയുടെ രാഷ്ട്രീയമാണോ പ്രശ്നമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കണം;പിന്തുണയുമായി എസ്. എഫ് . ഐ

കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നും ദുരനുഭവം നേരിട്ട സംവിധായകൻ ജിയോ ബേബിക്ക് പിന്തുണയുമായി എസ്. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് പി. എം ആർഷോ.  ഫിലിം ക്ലബ്ബ് പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്ന് പറഞ്ഞാണ് ജിയോ ബേബിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്.

വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണ് കേരളത്തിലെ കലാലയങ്ങളുടെ ‘കാതൽ’, അതിനപവാദമാകുന്ന നീക്കങ്ങൾ എതിർക്കപ്പെടേണ്ടതും ആവർത്തിക്കപ്പെടാൻ പാടില്ലാത്തതുമാണ്. എസ് എഫ് ഐ നേതൃത്വം നൽകുന്ന മടപ്പള്ളി കോളേജ് യൂണിയൻ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ ഡിസംബർ 8 ന് സംവിധായകൻ ജിയോ ബേബി പങ്കെടുക്കും. എന്നാണ് പി. എം ആർഷോ ഫേയ്സ്ബുക്കിൽ കുറിച്ചത്.

കൂടാതെ  ഫാറൂഖ് കോളേജില്‍ അങ്ങനെയൊരു ധാര്‍മിക മൂല്യമുണ്ടോയെന്നും ജിയോ ബേബി എന്ന വ്യക്തിയാണോ അദ്ദേഹം സംവിധാനം ചെയ്ത സിനിമയുടെ രാഷ്ട്രീയമാണോ പ്രശ്നമെന്നും കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കണം എന്നാണ് എസ് എഫ് ഐ ചോദിക്കുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ കേരളത്തിലെ ക്യാമ്പസുകളില്‍ വേര്‍തിരിവുകളുണ്ടാകുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എസ് എഫ് ഐ പറഞ്ഞു.

ജിയോ ബേബിക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തുവന്നിരുന്നു. ഒരാൾക്ക് ഒരു ഇണ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ് എന്ന് പറയുന്ന ഒരാളെ കേൾക്കില്ല എന്നത് തീരുമാനിച്ചത് വിദ്യാർത്ഥികളാണ് എന്നാണ് പി. കെ നവാസ് പറയുന്നത്.

എനിക്കുണ്ടായ അനുഭവം മാത്രമല്ല നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും, ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, വിദ്യാർത്ഥി യൂണിയൻ എന്തുതരം ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് അറിയണം എന്നുണ്ട് എന്നുമാണ് ജിയോ ബേബി പ്രതികരിച്ചത്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം