എനിക്കൊന്ന് കെട്ടിപ്പിടിക്കണം.., സിനിമയുടെ പ്രീമിയറില്‍ പൊട്ടിക്കരഞ്ഞ് ശാലിന്‍ സോയ; വീഡിയോ

തമിഴ് സിനിമയുടെ പ്രീമിയറില്‍ പൊട്ടിക്കരഞ്ഞ് നടി ശാലിന്‍ സോയ. ‘കണ്ണകി’ എന്ന ചിത്രത്തിന്റെ പ്രീമിയറിലാണ് ശാലിന്‍ പൊട്ടിക്കരഞ്ഞത്. സിനിമയില്‍ ശാലിന്റെ അഭിനയം കണ്ട ഒരു പ്രേക്ഷക ഓടി വന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു.

അഭിനന്ദനപ്രവാഹത്തില്‍ മനം നിറഞ്ഞ് വേദിയില്‍ വച്ച് ശാലിന്‍ കരയുകയായിരുന്നു. ഈ ദിവസം ജീവിതത്തില്‍ താന്‍ എന്നെന്നും ഓര്‍ത്തു വയ്ക്കുമെന്ന് വീഡിയോ പങ്കുവച്ചു കൊണ്ട് ശാലിന്‍ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

”ഈ ദിവസം ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ഇത് കണ്ണകിയുടെ ആദ്യത്തെ ഷോയും ആദ്യത്തെ പ്രതികരണവുമാണ്. ‘എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം’ എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റ് വന്നത് ഞാന്‍ ഒരിക്കലും മറക്കില്ല.”

”സിനിമ കണ്ടു നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും മറക്കില്ല. ദൈവമേ അങ്ങയുടെ കരുണയില്‍ ഞാന്‍ നന്ദിയുള്ളവളാണ്” എന്നാണ് ശാലിന്‍ സോയ എക്‌സില്‍ കുറിച്ചു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന നാല് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് കണ്ണകി.

അതേസമയം, നേരത്തെ ട്രെയ്‌ലര്‍ എത്തിയപ്പോഴേ ചിത്രത്തിലെ ശാലിന്റെ വേഷം ശ്രദ്ധ നേടിയിരുന്നു. വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ശാലിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വസ്ത്രത്തിന് മുകളില്‍ ബ്രാ ധരിച്ച് ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ട താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു.

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി