ഒരു ശാസ്ത്രജ്ഞനോ ജേണലിസ്റ്റോ ആവാനായിരുന്നു ആഗ്രഹം, പക്ഷേ ഒരു തിരിച്ചുപോക്ക് ഉണ്ടായില്ല: ഷാരുഖ് ഖാൻ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് ഷാരുഖ് ഖാൻ. ബോളിവുഡ് ആണ് തന്റെ തട്ടകമെങ്കിലും ഇന്ത്യയൊട്ടാകെ എല്ലാ ഭാഷകളിലും കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരുഖിന് ആരാധകരുണ്ട്. കഴിഞ്ഞ ദിവസം വിഖ്യാതമായ ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷത്തെ കരിയർ അച്ചീവ്മെന്റ് അവാർഡ് ഷാരുഖിന് ആയിരുന്നു. സ്വിറ്റ്സർലന്റിൽ വെച്ച് നടന്ന ചടങ്ങിൽ പ്രേക്ഷകരെ അഭിസംബോധന ചെയ്ത് ഷാരുഖ് സംസാരിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ചും അന്നത്തെ ആഗ്രഹങ്ങളെ കുറിച്ചുമാണ് താരം സംസാരിച്ചത്. സിനിമയിൽ അഭിനയിച്ച് ഒരു വീട് വെക്കാനുള്ള പണമുണ്ടാക്കിയതിന് ശേഷം തിരിച്ചു പോയി ഒരു ശാസ്ത്രജ്ഞനോ, മാധ്യമ പ്രവർത്തകനോ ആവാനായിരുന്നു തന്റെ ആഗ്രഹമെന്നും, എന്നാൽ സിനിമയിൽ എത്തിയതിന് ശേഷം പിന്നീടൊരു തിരിച്ചുപോക്ക് ഉണ്ടായില്ലെന്നും ഷാരുഖ് പറയുന്നു. കൂടാതെ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ കിംഗിന് വേണ്ടി താൻ ശരീരഭാരം കുറക്കുകയാണെന്നും ഷാരുഖ് വെളിപ്പെടുത്തി.

“അന്ന് ഞങ്ങൾക്കൊരു വീഡിയോ കാസറ്റ് റെക്കോർഡർ ഉണ്ടായിരുന്നു. അത് സ്വന്തമാക്കുക എന്നത് വലിയ കാര്യമാണ്, എൻ്റെ അമ്മയുടെ സഹോദരി വളരെ ധനികയായിരുന്നു, അവർ സമ്മാനിച്ചതാണത്. ആ വീഡിയോ പ്ലെയറിൽ സിനിമ കണ്ടുകൊണ്ട് അമ്മയുടെ പാദങ്ങൾ മസാജ് ചെയ്യുന്നതാണ് ആദ്യ ഓർമ്മയായി മനസിലെത്തുന്നത്. ഹിന്ദി ഭാഷാ ക്ലാസിൽ മികച്ച മാർക്ക് നേടിയതിന് ശേഷമാണ് യാഷ് ചോപ്രയുടെ ‘ജോഷില’ കാണാൻ അമ്മ എന്നെ കൊണ്ടുപോയത്.

ഡൽഹിയിൽ നാടകരംഗത്ത് പ്രവർത്തിച്ചതിന് ശേഷം, 1990ലാണ് ഞാൻ ആദ്യം മുംബൈയിൽ എത്തിയത്. അമ്മയുടെ താത്പര്യപ്രകാരം ഒരു വർഷം മാത്രം സിനിമയിൽ നിന്ന് തിരികെ പോകാനായിരുന്നു ഉദ്ദേശം. ആ ഒരു വർഷം കൊണ്ട് ഒരു ലക്ഷം രൂപ സമ്പാദിക്കാമെന്നും ഒരു വീട് വാങ്ങാമെന്നും, പിന്നെ തിരികെ പോയി ഒരു ശാസ്ത്രജ്ഞനോ മാസ് കമ്മ്യൂണിക്കേഷൻ ജേണലിസ്റ്റോ ആകണമെന്നുമൊക്കെ ആയിരുന്നു ആ​ഗ്രഹങ്ങൾ.പക്ഷെ എനിക്കൊരു തിരിച്ചുപോക്കുണ്ടായില്ല.

കഴിഞ്ഞ വർഷം ജവാനും ഡങ്കിയും പൂർത്തിയാക്കി. പതിവല്ലാത്ത രീതിയിൽ ഒരു വ്യത്യസ്തമായ ചിത്രം ചെയ്യണമെന്ന് അടുത്തിടെ എനിക്കൊരു ആ​ഗ്രഹം തോന്നി. അടുത്തെന്ന് പറഞ്ഞാൽ കഴിഞ്ഞ 7 വർഷത്തിലേറെയായി മനസിലുളള ആ​ഗ്രഹമാണ്. ഒരു ദിവസം, ഞാൻ എൻ്റെ ഓഫീസിൽ ഇരിക്കേ സുജോയ് ഘോഷിനോട് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, ‘സർ, എന്റെ കയ്യിൽ ഒരു വിഷയമുണ്ട്’. അതാണ് എന്റെ അടുത്ത സിനിമ, കിം​ഗ്. അതിന് വേണ്ടി ഞാനിപ്പോൾ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്.” ഷാരുഖ് പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ