അടിയന്തര നേത്ര ശസ്ത്രക്രിയയ്ക്കായി ഷാരൂഖ് ഖാൻ യുഎസിലേക്ക്

അടിയന്തര നേത്ര ശസ്ത്രക്രിയയ്ക്കായി നടന്‍ ഷാരൂഖ് ഖാന്‍ അമേരിക്കയിലേക്ക് പോവുകയാണെന്ന് റിപ്പോർട്ട്. ഇന്നോ നാളെയോ അമേരിക്കയിലേക്ക് യാത്രയാകും എന്നാണ് റിപോർട്ടുകൾ.

നേത്ര ചികിത്സയ്ക്കായി ജൂലൈ 29 തിങ്കളാഴ്ച മുംബൈയിലെ ഒരു ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു. അന്ന് നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. തൊട്ടുപിന്നാലെയാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്.

അതേസമയം ചികിത്സയുടെ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2014ല്‍ ചെറിയ രീതിയിൽ നടന്റെ കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ഈ വർഷം മെയ് മാസത്തിൽ, അഹമ്മദാബാദിൽ നടന്ന ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുള്ള മത്സരത്തിനിടെ ഹീറ്റ് സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Latest Stories

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്