വേടന്‍ ഇവിടെ വേണം, വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്: ഷഹബാസ് അമന്‍

കഞ്ചാവ് കേസിലും പുല്ലിപ്പല്ല് കേസിലും അറസ്റ്റിലായ റാപ്പര്‍ വേടന് പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് ഷഹബാസ് അമന്‍ വേടന് പിന്തുണ അറിയിച്ചത്. വേടന്‍ ഇവിടെ വേണം ഒരു വ്യത്യസ്തമായ കാര്യം പറയാനുണ്ട് എന്നാണ് ഷഹബാസ് അമന്‍ പറയുന്നത്.

”വേടന്‍ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയില്‍ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം” എന്നാണ് ഷഹബാസ് അമന്‍ പറയുന്നത്.

അതേസമയം, കഞ്ചാവ് കേസില്‍ വേടന് ജാമ്യം ലഭിച്ചു. എന്നാല്‍ പുലിപ്പല്ല് കേസില്‍ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തു. മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിലാണ് അറസ്റ്റ്. വേടനെതിരെ മൃഗവേട്ട അടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. പുല്ലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വനംവകുപ്പ് പരിശോധന നടത്തും.

ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. എന്നാല്‍ നേരത്തെ പുലിപ്പല്ല് തായ്ലാന്‍ഡില്‍ നിന്നാണ് ലഭിച്ചതെന്ന് വേടന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

View this post on Instagram

A post shared by SHAHABAZ AMAN (@shahabazaman5)

Read more