'നേരില്‍ കണ്ടാല്‍ കൈയും കാലും തല്ലിയൊടിക്കും' ഇന്‍ബോക്‌സില്‍ 'ഭീഷണി സന്ദേശങ്ങള്‍'; സന്തോഷമായെന്ന് ഷൈന്‍ ടോം

ഷെയ്ന്‍ നിഗമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഷെയ്‌നിന്റെ സച്ചി എന്ന കഥാപാത്രത്തോടൊപ്പം തന്നെ പ്രശംസ നേടുകയാണ് ഷൈന്‍ ടോം ചാക്കോയുടെ ആല്‍വിനും. നെഗറ്റീവ് കഥാപാത്രമായ ആല്‍വിന് ലഭിക്കുന്ന പ്രശംസ വേറിട്ട തരത്തിലുള്ളതാണെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഷൈന്‍ ടോം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

നിന്നെ കാണാനിരിക്കുവാ രണ്ടെണ്ണം തരാന്‍”. എന്റെ ഇന്‍ബോക്‌സ് നിറയെ വരുന്ന മെസേജുകളില്‍ ചിലതാണ് ഇത്. അത്രമാത്രം എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടു എന്നറിയുമ്പോള്‍ സന്തോഷം. നെഗറ്റീവ് കഥാപാത്രമാണ്.

അതുകൊണ്ട് തന്നെ അഭിനയസാധ്യതയും ഉണ്ടായിരുന്നു. അത് കാഴ്ചക്കാര്‍ക്ക് അതേ തീവ്രതയോടെ പകരാന്‍ സാധിച്ചു എന്നതിന് തെളിവാണ് ഈ മെസേജുകള്‍. ഈ കഥാപാത്രം എന്റെ അടുക്കലേക്ക് വന്നതാണ്. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ടി വി സാരഥിയാണ് ഈ സിനമയിലേക്ക് എന്നെ വിളിക്കുന്നത്. ഷൈന്‍ പറഞ്ഞു.

മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. “നോട്ട് എ ലവ് സ്റ്റോറി” എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തിയത്. “ഇഷ്‌കി” ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്നിന്റെ നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു