'എലോണ്‍' എപ്പോള്‍ വരും ?, മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ്

ഷാജി കൈലാസ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘എലോണ്‍’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്നതു തന്നെ ആകാംക്ഷയ്ക്ക് കാരണം. ഷാജി കൈലാസ് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഷാജി കൈലാസ് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് ‘എലോണി’ന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്.

മികച്ച പുതുവര്‍ഷമാകട്ടെ എല്ലാവര്‍ക്കുമെന്ന് ആശംസകള്‍ നേരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പുതുവര്‍ഷ സമ്മാനം നല്‍കുന്നു. വളരെ പെട്ടെന്ന് തന്നെ ചിത്രം നിങ്ങളിലേക്ക് എത്തും എന്നുമാണ് ഷാജി കൈലാസ് എഴുതിയിരിക്കുന്നു. ഷാജി കൈലാസ് ‘എലോണ്‍’ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിരിക്കുന്നു.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ് എന്ന ടാഗ്‌ലൈനോടെയാണ് ‘എലോണ്‍’ എത്തുക. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘എലോണ്‍’ എന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെ മാത്രമാണ് അഭിനേതാവായി പ്രഖ്യാപിച്ചത്.

രാജേഷ് കുമാറിന്റെ തിരക്കഥയിലാണ് ചിത്രം എത്തുക. ‘എലോണ്‍’ എന്ന ചിത്രത്തിന് എന്ത് പ്രമേയമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘എലോണ്‍’.

Read more