മമ്മൂട്ടിക്ക് പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്.. ഇനി പൃഥ്വിരാജിനൊപ്പം ഇല്ല: ഷാജി കൈലാസ്

‘കടുവ’, ‘കാപ്പ’ എന്നീ രണ്ട് സിനിമകള്‍ ഒരുക്കി ഗംഭീര തിരിച്ചു വരവ് തന്നെയാണ് ഷാജി കൈലാസ് നടത്തിയിരിക്കുന്നത്. തിയേറ്ററില്‍ വന്‍ വിജയമായ ഈ ചിത്രങ്ങള്‍ക്ക് ശേഷം ഇനി ഷാജി കൈലാസിന്റെതായി റിലീസിന് ഒരുങ്ങുന്നത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘എലോണ്‍’ ആണ്.

ഇതിന് ശേഷവും നിരവധി ബിഗ് ബജറ്റ് സിനിമകളാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങാന്‍ പോകുന്നത്. വമ്പന്‍ പടങ്ങള്‍ ഇനിയും ചെയ്യും എന്നാണ് സംവിധായകന്‍ പറയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ തിരക്കഥ തയാറായി കൊണ്ടിരിക്കുന്നു.

മമ്മൂട്ടിക്ക് ആണെങ്കില്‍ പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്. അദ്ദേഹത്തിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കും. പൃഥ്വിരാജിനെ നായകനാക്കി തുടര്‍ച്ചയായി രണ്ടു സിനിമകള്‍ എടുത്ത സാഹചര്യത്തില്‍ ഇനി ഉടനെ ഇല്ല. ഒരു വര്‍ഷം എങ്കിലും കഴിഞ്ഞേ ഇനി ആലോചിക്കുന്നുള്ളൂ.

ഹോംവര്‍ക്ക് ചെയ്ത ശേഷം സിനിമ എടുക്കുന്ന രീതി തനിക്കില്ല. ആവശ്യപ്പെടുന്ന സ്ഥലം ചിത്രീകരണത്തിന് ലഭിച്ചില്ലെങ്കില്‍ കിട്ടുന്ന സ്ഥലം കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നയാളാണ് താന്‍. അതു കൊണ്ടു തന്നെ സ്വയം മാറാന്‍ എളുപ്പമാണ്. ഇല്ലെങ്കില്‍ വീട്ടില്‍ ഇരിക്കേണ്ടി വരും എന്നാണ് ഷാജി കൈലാസ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ജനുവരി 26ന് ആണ് എലോണ്‍ സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്. മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തിലെ ഏക കഥാപാത്രം. ഇതിനൊപ്പം പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, നന്ദു, രഞ്ജി പണിക്കര്‍, സീനത്ത് എന്നീ താരങ്ങള്‍ ശബ്ദ സാന്നിധ്യവുമായി എത്തുന്നുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു