മോഹന്‍ലാലിന്റെ സിനിമ അണിയറയിൽ ഒരുങ്ങുന്നു, മമ്മൂട്ടിക്ക് അത്തരം പാറ്റേണിലാണ് വേണ്ടത്; പുതിയ സിനിമകളെ കുറിച്ച് ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കാപ്പയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മമ്മൂട്ടിക്ക് പ്രത്യേക പാറ്റേണിലുള്ള ഒരു വ്യത്യസ്ത സിനിമയാണ് വേണ്ടത്. അതിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കുമെന്നും ഷാജി കൈലാസ് പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി തുടര്‍ച്ചയായി രണ്ടു സിനിമകള്‍ ചെയ്ത സാഹചര്യത്തില്‍ ഇനി പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന സിനിമ ഇനി പെട്ടെന്ന് ഉണ്ടാവില്ലെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ചിത്രം ആയിരുന്നു കാപ്പ. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇതുവരെ 25 കോടിയാണ് പൃഥ്വിരാജ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഷാജി കൈലാസ് തന്റെ ഇന്‍സ്റ്റാ?ഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. 2022 ഡിസംബര്‍ 22 ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി സ്വന്തമാക്കിയിരുന്നു എന്നാണ് വിവരം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍