നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല, പക്ഷെ എനിക്ക് കടപ്പാടുള്ള കുഞ്ഞുസഹോദരനാണ് പൃഥ്വിരാജ്: വെളിപ്പെടുത്തി ഷാജി കൈലാസ്

തനിക്ക് എപ്പോഴും കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിരാജ് എന്ന് സംവിധായകന്‍ ഷാജി കൈലാസ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസിന് മലയാള സിനിമയിലേക്ക് വന്‍ തിരിച്ചു വരവ് സമ്മാനിച്ച ചിത്രമാണ് പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രം. എന്നും രാജുവിനോട് കടപ്പെട്ടിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.

കടുവ സിനിമയുടെ സക്‌സസ് മീറ്റിലാണ് ഷാജി കൈലാസ് സംസാരിച്ചത്. താന്‍ ഈ വേദിയില്‍ നില്‍ക്കാന്‍ കാരണം ഒരു ഫോണ്‍ കോള്‍ ആണ്. നല്ല സ്‌ക്രിപ്റ്റ് ഒന്നും കിട്ടാത്തത് കൊണ്ട് താന്‍ സിനിമയില്‍ നിന്ന് കുറച്ച് ഇടവേള എടുത്തു. ഒരു ഹെവി സബ്ജക്റ്റ് തനിക്ക് വരണം എന്ന പ്രാര്‍ഥനയില്‍ ഇരിക്കുകയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു കോള്‍ വരുന്നത്. ഫോണില്‍ നോക്കുമ്പോള്‍ പൃഥ്വിരാജ്. എന്താണ് ഇദ്ദേഹം പെട്ടെന്ന് തന്നെ വിളിക്കുന്നതെന്ന് ആലോചിച്ചു. ഫോണ്‍ എടുത്തിട്ട് ‘മോനെ എന്താ’ എന്ന് ചോദിച്ചു. ‘ചേട്ടന്‍ എവിടെയുണ്ട്’ എന്ന് രാജു ചോദിച്ചു. ‘തിരുവനന്തപുരത്താണ്’ എന്ന് താന്‍ പറഞ്ഞു.

‘ചേട്ടന്‍ കൊച്ചിയില്‍ എപ്പോ വരും’, ‘എനിക്കിപ്പോ വരേണ്ട ആവശ്യമില്ല, ആവശ്യമുണ്ടെങ്കില്‍ വരും’… ‘ചേട്ടന്‍ വരുമ്പോള്‍ മതി ഒരു സബ്ജക്ട് ഞാന്‍ കേട്ടിട്ടുണ്ട് എനിക്കത് ചേട്ടനോട് പറയണം. ചേട്ടന്‍ ഓക്കേ ആണെങ്കില്‍ നമുക്കത് പ്രൊസീഡ് ചെയ്യാം’ എന്ന് രാജു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ കൊച്ചിയില്‍ എത്തി.

‘ഡ്രൈവിംഗ് ലൈസന്‍സ്’ സിനിമയുടെ സെറ്റില്‍ വച്ചാണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. രാജു തന്നെ നിര്‍മ്മിക്കാമെന്ന് പറഞ്ഞു. തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷമാണ് അത്. തനിക്ക് എപ്പോഴും കടപ്പാടുള്ള തന്റെ കുഞ്ഞ് സഹോദരനാണ് രാജു. സിനിമയില്‍ രണ്ടാമതൊരു എന്‍ട്രി തന്നത് കടുവയാണ്.

നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല. പക്ഷേ എന്നും താന്‍ രാജുവിനോട് കടപ്പെട്ടവനായിരിക്കും. ചേട്ടാ എന്തു വേണേല്‍ എടുത്തോ എന്നു പറഞ്ഞ ലിസ്റ്റിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. ജിനു തന്നെ വളരെയധികം സ്‌നേഹിക്കുകയും ടോര്‍ച്ചര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!