‘വെള്ളമടിച്ച് കോൺതിരിഞ്ഞ് പാതിരാക്ക് വീട്ടിൽ വന്ന് കയറുമ്പോൾ.. വെറുതേ സ്നേഹിക്കാനും...’ അതിൽ സ്ത്രീവിരുദ്ധത കാണരുത്'; ഷാജി കൈലാസ്

നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കെെലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. ചിത്രം റിലിസിനെത്തിയതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. പൊളിറ്റിക്കൽ കറക്റ്റ്‌നെസ് ചർച്ചകളിൽ ഇടം പിടിച്ച് നരസിംഹത്തിലെ പിഴവുകളും ഉയർത്തി കാട്ടിയ പ്രേക്ഷകർക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഷാജി കെെലാസ് ചിത്രത്തിൽ നായകൻ നായികയെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് ‘വെള്ളമടിച്ച് കോൺതിരിഞ്ഞ് പാതിരാക്ക് വീട്ടിൽ വന്ന് കയറുമ്പോൾ..’ എന്നത്.

അത് സ്‌നേഹത്തോടെ പറയുന്നതാണെന്നും അതിൽ സ്ത്രീവിരുദ്ധത കാണണ്ടെന്നും ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു ‘2000ത്തിൽ പുറത്തുവന്ന ചിത്രമാണത്. അന്നൊന്നും ഒരു പൊളിറ്റിക്കൽ കറക്റ്റ്‌നെസും ആരും പറഞ്ഞിട്ടില്ല. കാരണം നമുക്ക് ഇഷ്ടമാണത്. ഒരു പെൺകുട്ടിയെ അത്രയും സ്‌നേഹിക്കുമ്പോഴാണ് ആ കുട്ടിയോട് എന്തും പറയുന്നത്. അവിടെ ഒരു മറവില്ല.

രണ്ട് മതിലിനപ്പുറം നിന്നാണെങ്കിൽ ആണും പെണ്ണും സംസാരിക്കരുത്. ഒരു പെൺകുട്ടിയോട് തുറന്ന് സംസാരിക്കാൻ പറ്റണം. അപ്പോഴേ ആ പെൺകുട്ടിയും തുറന്ന് സംസാരിക്കു. ഇല്ലെങ്കിൽ ഒരിക്കലും ഒരു പെൺകുട്ടി ഒപ്പണാവില്ല. പെൺവർഗമല്ല, ‘പെൺകുട്ടികൾ’. അവരെ പഠിക്കാനും പറ്റില്ല. അവർ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. നരസിംഹത്തിൽ അത്രയും സ്‌നേഹത്തോടെയാണ് ആ ഡയലോഗ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഒരു സ്ത്രീവിരുദ്ധത അവിടെ കാണരുത്. ആ സ്‌നേഹമാണ് അവിടെ കൊടുക്കുന്നത്. എനിക്കൊരു പെണ്ണിനെ വേണം എന്ന് പറയുമ്പോൾ ഞാൻ ഉണ്ടെടാ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന സംഗതിയാണ്. ഇഷ്ടപ്പെട്ട കുട്ടിയോടല്ലേ പറയാൻ പറ്റുകയുള്ളൂ. ഒരിക്കലും ഉപദ്രവിക്കാൻ പറയുന്നതല്ല. ജീവിതത്തിലോട്ട് കേറുകയാണ്. ഇങ്ങനത്തെ ഒരുത്തനാണ് ജീവിതത്തിലേക്ക് വരാൻ പോകുന്നത്. അങ്ങനെ ജോളിയായിട്ടുള്ള ആളാണ് നരസിംഹത്തിലെ നായകൻ. അത്രത്തോളം സന്തോഷത്തോടെ ജീവിതം കൊണ്ടുപോകാമെന്നാണ് പറയുന്നത്. അല്ലാതെ വേറൊരു ആങ്കിളിൽ അത് കാണരുതെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു