'ഓള്' ഒരു ഫാന്റസി ചിത്രം: സംവിധായകന്‍ ഷാജി എന്‍.കരുണ്‍ പറയുന്നു

ഷെയിന്‍ നിഗമിനെയും എസ്തര്‍ അനിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്ന “ഓള്” റിലീസിന് എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാലോകം.

ഓള് ഒരു ഫാന്റസി ചിത്രമാണെന്നാണ് ഷാജി എന്‍.കരുണ്‍ പറയുന്നത്. “ഇത് ഒരു ഫാന്റസി ചിത്രമാണ്. എല്ലാ മനുഷ്യരും മൃഗങ്ങളുമൊക്കെ സ്വപ്നം കാണും. നല്ല സ്വപ്നം കാണുന്നവരെ നന്മയുള്ള വ്യക്തികളായിട്ടാണ് ഞാന്‍ കാണുന്നത്. അത് അവരുടെ സ്വഭാവത്തെ ചൂണ്ടിക്കാട്ടുന്നു. രാത്രി കിടന്നുറങ്ങുമ്പോള്‍ കാണുന്ന സ്വപ്നം. പ്രായത്തിനനുസരിച്ച് മാറും. പണ്ടു കണ്ടിരുന്ന നിറമുള്ള സ്വപ്നങ്ങള്‍ പിന്നീട് കണ്ടെന്ന് വരില്ല. ചിലര്‍ക്ക് സ്വപ്നങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാം. സ്വപ്നമില്ലെങ്കിലും നല്ല വ്യക്തിയായി ജീവിച്ച് മുന്നോട്ട് പോകാനാകും. സ്വപ്നം നല്ലതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറി നില്‍ക്കലാണത്. മലയാള സിനിമ ആ മേഖലയിലേക്ക് തിരിഞ്ഞു നോക്കിയിട്ടുണ്ടെന്ന് കരുതുന്നില്ല.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു.

ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം. എ.വി അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അന്തരിച്ച എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം ഓളിലൂടെ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ചിത്രം ഈ മാസം 20- ന് തിയേറ്ററുകളിലെത്തും.

Latest Stories

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി