മലയാള സിനിമ സീരിയല്‍ രംഗത്ത് ശ്രദ്ധേയനായ താരമാണ് ഷാജു ശ്രീധര്‍. ഷാജുവിന്റെ ഒപ്പം മക്കളായ നന്ദനയും നീലാഞ്ജനയും ടിക്ടോക് വീഡിയോകളില്‍ സജീവമാണ്. ഇപ്പോഴിതാ പറയാം നേടാം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഷാജു നടത്തിയ ചില തുറന്നു പറച്ചിലുകള്‍ ആണ് വൈറലായി മാറുന്നത്.
മോഹന്‍ലാലിനെ അനുകരിക്കുന്നു എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ എന്ന എംജിയുടെ ചോദ്യത്തിന്, ആദ്യമൊക്കെ ആളുകള്‍ അങ്ങനെ ചോദിക്കുമായിരുന്നു. അങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈവിട്ടുപോയിട്ടുണ്ടെന്നായിരുന്നു ഷാജുവിന്റെ മറുപടി.
സംസാരിക്കുമ്പോള്‍ മനഃപൂര്‍വ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നു പോകുമായിരുന്നു. ഇപ്പൊ കുറെയൊക്കെ മാറി വരുന്നുണ്ട്. പണ്ടൊക്കെ സ്റ്റേജുകളില്‍ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാര്‍ഗ്ഗം ആയതുകൊണ്ടും ആണ് അദ്ദേഹത്തെ അനുകരിച്ചിരുന്നത്. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷവുമാണ് ഇപ്പോള്‍ മിമിക്രി കാണിക്കുന്നത്- ഷാജു പറയുന്നു.