മൂന്ന് ദിവസം മുമ്പ് ദിലീപിന്റെ ഫോണ്‍ കോള്‍, ഞാന്‍ അറിഞ്ഞിരുന്നില്ല കൂട്ടുകാരാ..: ഷാജു ശ്രീധര്‍

നടന്‍ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. തന്റെ കുടുംബവുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ച ആളാണ് ദിലീപെന്നും ഇതു വിശ്വസിക്കാന്‍ പറ്റാത്ത വിയോഗമായിപ്പോയെന്നും നടന്‍ ഷാജു ശ്രീധര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡിസംബര്‍ 26ന് തന്നെ ഫോണില്‍ വിളിച്ചിരുന്നതായും ഷാജു പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

”ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകയും നമ്മള്‍ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 26ന് നിന്റെ കോള്‍ വന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്രയ്ക്കാണ് നീ പോകുന്നത് എന്ന്… വിശ്വസിക്കാന്‍ പറ്റാത്ത വിയോഗം. പ്രിയ കൂട്ടുകാരന് പ്രണാമം” എന്നാണ് ഷാജു ശ്രീധറിന്റെ വാക്കുകള്‍.

അതേസമയം, ഞായറാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതു കണ്ട് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ദിലീപ് ശങ്കര്‍ മുറിയില്‍ തലയിടിച്ച് വീണെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം ആവാം മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിര്‍ഗമനം. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഹോട്ടല്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി.

രണ്ടു ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല എന്നാണ് വിവരം. ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കി. ഇതോടെയാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്താണ് ദിലീപ് ശങ്കറിന്റെ വീട്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍