ആ സംഭവം വേദനിപ്പിച്ചു, മലയാളികള്‍ എന്നെ അപമാനിക്കുകയാണ്: ഷക്കീല

താന്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് നടി ഷക്കീല. ഇരുപത് വര്‍ഷത്തിനിടയില്‍ ഇതിന് മുമ്പും തനിക്ക് ഇത്തരത്തില്‍ അനുഭവം നേരിട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്കുള്ള തന്റെ മികച്ച തിരിച്ചുവരവ് ഇതാണെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് ഷക്കീല പ്രതികരിച്ചു.

പരിപാടി നടക്കില്ലെന്നും ചില പ്രോടോകോളുകള്‍ ഉണ്ടെന്നും യാത്രാ മദ്ധ്യേയാണ് അറിഞ്ഞത്. നേരത്തേയും ഇത്തരത്തില്‍ പരിപാടികള്‍ മുടങ്ങിപോയിട്ടുണ്ട്. അഡ്വാന്‍സ് നല്‍കിയ ശേഷം കഥാപാത്രം ഇല്ലെന്ന് പറയും. തുക തിരിച്ചുകൊടുക്കുന്ന ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഷക്കീല അനുഭവം പങ്കുവെച്ചു.

‘കേരളത്തില്‍ നിന്ന് തന്നെയാണ് ഇത്തരത്തില്‍ മോശം അനുഭവം നേരിട്ടിട്ടുള്ളത്. തെലുങ്കു, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം എനിക്ക് പരിപാടികള്‍ ലഭിക്കുന്നുണ്ട്. അവിടെയെല്ലാം കാര്യങ്ങള്‍ മാറി. കേരളത്തില്‍ മാത്രം ഒരു മാറ്റവുമില്ല. എന്നെ അംഗീകരിക്കാന്‍ ആളുകള്‍ തയ്യാറല്ലെന്ന് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ഞാന്‍ എന്താണ് ചെയ്തതെന്നും ആളുകളുടെ മനസ്സില്‍ എന്താണെന്നും എനിക്ക് മനസ്സിലാവുന്നില്ല.’ റിപ്പോര്‍ട്ടര്‍ ടി വിയുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.

ബി ഗ്രേഡ് സിനിമകളാണെന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ 2022 ലും എന്തിനാണ് ഇത്തരമൊരു മനോഭാവം വെച്ചുപുലര്‍ത്തുന്നതെന്നും ഷക്കീല ചോദിക്കുന്നു.’ഇതേ മലയാളികള്‍ അല്ലേ എന്റെ സിനിമ കണ്ടത്. എന്നെ സ്റ്റാര്‍ ആക്കിയതും അവരല്ലേ. എന്നാല്‍ ഇപ്പോള്‍ അപമാനിക്കുകയാണ്.

ഇന്നത്തെ സംഭവം എന്നെ വല്ലാതെ ദുഃഖിപ്പിച്ചു. എന്റെ അന്നത്തെ ജീവിത സാഹചര്യം കൊണ്ടാണ് അത് ചെയ്ത്. എല്ലാ കാലത്തും ഞാന്‍ എന്നോട് നീതി പുലര്‍ത്തുമ്പോള്‍ അത് അംഗീകരിക്കുന്നില്ല. കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ അതാണ് ചെയ്യുന്നത്. ലവ് ഷക്കീലാമ്മ, ഷക്കീലാ ഈസ് പാവം എന്നാെക്കെ എല്ലാവരുടേയും വാട്സ്ആപ്പ് നമ്പര്‍ വാങ്ങിച്ച് സന്ദേശം അയക്കാന്‍ കഴിയുമോ, അവര്‍ ചോദിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്