വളര്‍ത്തുമകള്‍ തന്നെ ആക്രമിച്ചിട്ടില്ലെന്ന് നടി ഷക്കീല. കഴിഞ്ഞ ദിവസമാണ് വളര്‍ത്തുമകള്‍ ശീതള്‍ ഷക്കീലയെ ഉപദ്രവിച്ചുവെന്ന വാര്‍ത്ത വന്നത്. നടിക്ക് പരിക്കുപറ്റി ആശുപത്രിയില്‍ ആയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ അതല്ല സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷക്കീല ഇപ്പോള്‍.
ഒരു തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല സംസാരിച്ചത്. ”ഞാന്‍ ദത്തെടുത്ത മക്കളില്‍ ഞാന്‍ പറയുന്നത് കേട്ട് അവരുടെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്ന് മനസിലാക്കുന്നവരുണ്ട്. ശീതളിനോട് ഞാന്‍ വളരെയധികം സ്‌നേഹം കാണിച്ചു. അവള്‍ എന്ത് പറഞ്ഞാലും എനിക്ക് ഓക്കെയായിരുന്നു.”
”ഇപ്പോള്‍ അവള്‍ രാത്രി വൈകിയാണ് വരുന്നത്. ഒരു ജോലിയും ചെയ്യുന്നില്ല. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം ചോദ്യം ചെയ്തപ്പോള്‍ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് ചോദിച്ചു. അങ്ങനെയാണ് പ്രശ്‌നം തുടങ്ങിയത്. വീട്ടില്‍ നിന്ന് പോകുകയാണെന്ന് പറഞ്ഞ് അവള്‍ ഇറങ്ങിപ്പോയി. ഇതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.”
”ഇനിയൊരു ബന്ധവും ഇല്ലെന്ന് എഴുതി വാങ്ങാനാണ് അഭിഭാഷക വന്നത്. എനിക്ക് നടന്നത് നിങ്ങളുടെ വീട്ടിലും സംഭവിക്കാം. അത് ഇത്രയും വലിയ വാര്‍ത്തയാക്കി എന്നെ അടിച്ചെന്നൊക്കെ പറഞ്ഞു. ഞാന്‍ വളര്‍ത്തിയ മകള്‍ എന്റെ മേല്‍ എങ്ങനെ കൈ വെക്കും. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഒരുപാട് കോളുകള്‍ എനിക്ക് വന്നു.”
Read more
”ശീതളിന്റെ പേര് മോശമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും നന്നായിരിക്കട്ടെ. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം പുറത്ത് സംസാരവിഷയമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി. ഞാന്‍ വളര്‍ത്തിയ എല്ലാ മക്കളും ഒരു ഘട്ടത്തില്‍ തന്റെ മനസ് വേദനിപ്പിച്ചിട്ടുണ്ട്” എന്നാണ് ഷക്കീല പറയുന്നത്.