നിനക്ക് അത് വെറുതെ കെട്ടി വെച്ചതാണ്, ഒറ്റ ഷോട്ടിൽ തീരാൻ വേണ്ടിയാണ് അടിച്ചത്; സിൽക്ക് സ്മിത തന്നെ അടിച്ചതിന് പിന്നിലെ കഥ പറഞ്ഞ് ഷക്കീല

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സില്‍ക് സ്മിത. ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സില്‍ക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സില്‍ക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമകൾ പങ്കു വയ്ക്കുകയാണ് നടി ഷക്കീല.

ഒരു ഷോട്ടിൽ അവർ എന്നെ അടിച്ചതിന്റെ ദേഷ്യത്തിൽ ഞാൻ ഷൂട്ടിങ്ങിന് പോയില്ല. പ്രധാന വേഷമായതിനാൽ വന്നിട്ടില്ലെങ്കിൽ ഷൂട്ടിം​ഗിനെ അത് ബാധിക്കുമെന്ന് എല്ലാവരും എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. ഒടുവിൽ ഞാൻ പോയി, പക്ഷെ സിൽക്ക് സ്മിതയോട് സംസാരിച്ചില്ല.

അവർ എനിക്ക് ഒരു കുട്ട നിറയെ ചോക്ലേറ്റുകൾ തന്നു. വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു. സംവിധായകനോ‌ട് സംസാരിച്ച് എന്നെയും ശീതളിനെയും വീട്ടിലേക്ക് കൊണ്ടുവന്നു. മറ്റ് സീനുകളെടുത്തോളാനും നാല് മണിക്ക് തിരിച്ച് വരുമെന്നും അവർ സംവിധായകനോട് പറഞ്ഞിരുന്നു.

വീട്ടിലെത്തി മീൻ കറിയും ചോറും തന്നു. അതിന് മുമ്പ് പത്ത് മിനുട്ട് ഇരിക്കൂ എന്ന് പറഞ്ഞ് മേക്കപ്പെല്ലാം അഴിച്ച് കുളിച്ചു. അതാണ് തന്റെ രീതിയെന്നും സിൽക് സ്മിത പറഞ്ഞു. തന്നെ അടിച്ചതിന് പിന്നിലെ കാരണവും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടെ സിൽക് സ്മിത പറഞ്ഞതായി ഷക്കീല ഓർത്തു.

നീ ടവ്വൽ കെട്ടി നിൽക്കുകയാണ്. നോക്കിയപ്പോൾ നിനക്ക് ശരിയായല്ല ടവ്വൽ ധരിപ്പിച്ചത്. എനിക്കൊക്കെ തരുന്ന ടവ്വലിനുള്ളിൽ ഇലാസ്റ്റിക് ഉണ്ടാകും. നിനക്ക് വെറുതെ കെട്ടി വെച്ചതാണ്. എങ്ങാനും ടവ്വൽ വീണ് പോയാൽ നീ നാണം കെടും. ഒറ്റ ഷോട്ടിൽ തീരാൻ വേണ്ടിയാണ് നന്നായി അടിച്ചതെന്ന് സിൽക് സ്മിത വ്യക്തമാക്കിയെന്ന് ഷക്കീല പറഞ്ഞു.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്