'മോഹന്‍ലാലും മമ്മൂട്ടിയുമാണ് ആ പവര്‍ഗ്രൂപ്പ്'; വാതിലില്‍ മുട്ടുന്നത് നേരിട്ടു കണ്ടിട്ടുണ്ട്, അന്ന് ആ നടിമാരെ രക്ഷിച്ചത് ഞാനാണ്: ഷക്കീല

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ഗ്രൂപ്പ് മോഹന്‍ലാലും മമ്മൂട്ടിയും ആണെന്ന് നടി ഷക്കീല. ഇന്ന് ഈ ഗ്രൂപ്പില്‍ മുകേഷും ഉണ്ട്, എന്നാല്‍ മെയിന്‍ പര്‍ഗ്രൂപ്പ് മോഹന്‍ലാലും മമ്മൂട്ടിയും ആണെന്നാണ് ഷക്കീല പറയുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും പവര്‍ഗ്രൂപ്പ് ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി.

പണ്ട് കാലത്ത് വസ്ത്രം മാറാന്‍ സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മലയുടെയും പുഴയുടെയും അരികില്‍ നിന്നായിരുന്നു വസ്ത്രം മാറിയിരുന്നത്. എന്നാല്‍ ഇന്ന് കാരവന്‍ ഉണ്ട്. അതില്‍ വസ്ത്രം മാറല്‍ മാത്രമാണോ ഇന്ന് നടക്കുന്നത്. അല്ല. ഡിന്നര്‍ നടക്കും സെക്സും നടക്കും.

മീടുവിനോട് ശക്തമായി വിയോജിക്കുന്നു. അതിക്രമം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരോപണം ഉയര്‍ത്തുന്നത് ശരിയല്ല. ഉപദ്രവിക്കാന്‍ ആരെങ്കിലും വന്നാല്‍ ചെരിപ്പൂരി അടിക്കണം. എല്ലാ ഭാഷയിലും സിനിമകളില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷനുകള്‍ വന്നാലും ഇത് മാറാന്‍ പോകുന്നില്ല.

നടന്മാരെ ജയിലില്‍ അടച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പൂര്‍ണപരിഹാരം ഉണ്ടാകുകയുള്ളൂ എന്നാണ് ഷക്കീല പറയുന്നത്. നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തുന്നുണ്ട്. ഒരു സിനിമ, പേരറിയില്ല. ആ സിനിമയില്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു.

ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാന്‍. രാത്രി പന്ത്രണ്ട്-പന്ത്രണ്ടരയായപ്പോള്‍ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയില്‍ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങള്‍ വാതില്‍ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.

ഞാന്‍ അയാളോട് പോകാന്‍ പറഞ്ഞു. നീ ആരാടി, നീ ഇതില്‍ വരരുതെന്ന് അയാള്‍. അവസാനം ദേഷ്യത്തില്‍ അയാള്‍ പോയി. ഞങ്ങള്‍ ഗസ്റ്റ് ഹൗസ് മുഴുവന്‍ ലോക്ക് ചെയ്തു. ഈ കുട്ടിയുടെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതുകൊണ്ടാണ് അവര്‍ ഇവളെ ശല്യം ചെയ്തത്.

നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. അന്നും താനായിരുന്നു രക്ഷിച്ചത്. അതേസമയം, മീടു ആരോപണങ്ങളോട് വിയോജിപ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി. അപ്പോള്‍ തന്നെ ചെരിപ്പെടുത്ത് അടിക്കുകയാണ് വേണ്ടതെന്നും ഷക്കീല ന്യൂസ് 18 തമിഴിനോട് വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം