ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണം; അശ്ലീല കമന്റിട്ട ആള്‍ക്ക് മറുപടി നല്‍കി ബിഗ് ബോസ് താരം

സോഷ്യല്‍ മീഡിയയില്‍ തനിക്ക് മോശം സന്ദേശം അയച്ചയാള്‍ക്ക് ബിഗ് ബോസ് താരം ശാലിനി നായര്‍ കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത് വൈറലായിരുന്നു്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാം’ എന്ന സന്ദേശത്തോട് തന്റെ ശരീരം വില്‍പന ചരക്കല്ലെന്ന് ശാലിനി പ്രതികരിച്ചു.

ശരീരത്തില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാണ്. മുന്‍പും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആങ്കറിങ് ആണ് ജോലിയെന്നും സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ശാലിനി അന്നു കുറിച്ചു. എന്നാല്‍ ഈ സംഭവം അവിടെ അവസാനിച്ചില്ല. ശാലിനിയോട് ഇത്തരത്തില്‍ സംസാരിച്ചത് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ തന്നെയാണെന്ന് പ്രചരണമുണ്ടായി. ഇപ്പോഴിതാ അതിനെിരെ രംഗത്ത് വന്നിരിക്കുകയാണ് താരം.

ശാലിനി പറഞ്ഞത്

ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ പ്രതികരിക്കാറില്ല .പക്ഷെ നമ്മുടെ ജീവിതത്തിലേക്ക് ഇങ്ങനെ അനാവശ്യമായി ഇടിച്ചു കയറുന്നവരോടെ ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു .എന്റെ ജീവിതം എനിക്ക് വില പെട്ടതാണ്. വ്യാജ പ്രചാരണങ്ങള്‍ നിറയുമ്പോള്‍ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.എനിക്കും കുടുംബമുണ്ട്. ശാലിനിക്കും കുടുംബമുണ്ട്. നമുക്ക് പരസ്പരം ‘സഹകരിക്കാം’ ആരുമറിയില്ല എന്ന് വാഗ്ദാനം നല്‍കി എത്തിയ ഞരമ്പനെയാണ് അന്ന് മറുപടിയിലൂടെ ഞാന്‍ കണ്ടം വഴി ഓടിച്ചത്. ‘ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ…’ സഹകരിക്കണം എന്ന് മുനവച്ചു പറഞ്ഞ കക്ഷിക്കുള്ള മറുപടി ഞാന്‍ കൃത്യമായി കൊടുത്തിട്ടുമുണ്ട്. എന്റെ ശരീരം വില്‍പ്പന ചരക്കല്ലെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മറുപടി പറഞ്ഞതുമാണ്. അതവിടെ ഭംഗിയായി അവസാനിച്ചു. സോഷ്യല്‍ മീഡിയയില്‍ പിന്നാലെ കൂടുന്ന പല ഞരമ്പന്‍മാര്‍ക്കും അത് ബോധ്യപ്പെടുകയും ചെയ്‌തെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ പ്രശ്‌നം അവിടം കൊണ്ട് തീര്‍ന്നില്ല.
ഒരാളുടെ ജീവിതം തന്നെ നശിപ്പിക്കുന്ന തരത്തില്‍, കരിയര്‍ തന്നെ തുലയ്ക്കുന്ന വിധത്തില് വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഇവര്‍ക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്. അല്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ഒരു കലാകാരി എന്ന നിലയില്‍ നാളെ ഇതേ വ്യക്തികളോടും സിനിമാ പ്രവര്‍ത്തകരോടും അവസരം ചോദിക്കാന്‍ ചെല്ലുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും? ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച് തമ്പ് നെയിലും തലക്കെട്ടും കൊടുത്തവര്‍ ചിന്തിക്കുന്നുണ്ടോ ഇതിന്റെ ഗൗരവം.

നിങ്ങളുടെ മുന്നില്‍ നിറഞ്ഞു ചിരിച്ചു നില്‍ക്കുമ്പോഴും ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വിവാഹ ജീവിതവും അതു നല്‍കിയ ട്രോമയും മകന്റെ ഭാവിയുമൊക്കെ വലിയ ചോദ്യ ചിഹ്നമായി മുന്നിലുണ്ട്. വളരെ ചെറുപ്പത്തില്‍ വിവാഹിതയായതും, ജീവിതം പാതിവഴിയില്‍ കാലിടറിയതും ഒരു ദുസ്വപ്നം പോലെ മുന്നിലുണ്ട്. അതില്‍ നിന്നെല്ലാം ജീവിതം കരുപ്പിടിപ്പിച്ച് മുന്നോട്ടു പോകുകയാണ്.

ഒരാള്‍ ചോദിച്ചപോലെ ദിവസവും ഡെയ്റ്റിങ്ങിന് അപരിചിതരോട് കൂടി ദിവസങ്ങള്‍ ചിലവഴിച്ച് ആഘോഷിച്ചു ജീവിച്ചു തീര്‍ക്കേണ്ട അവസ്ഥയല്ല എനിക്കുള്ളത്. തളര്‍ന്നുപോവുമ്പോള്‍ താങ്ങി നിര്‍ത്താനും തട്ടി ആശ്വസിപ്പിക്കാനും ചേര്‍ത്ത് നിര്‍ത്താനും എനിക്ക് ആകെയുള്ളത് മകനാണ്., ആ കുഞ്ഞിന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള വഴി ഉണ്ടാകും വരെ പോറ്റി വളര്‍ത്തേണ്ടത് എന്റെ മാത്രം ബാധ്യതയാണ്. മറ്റുള്ളവരെ ഇരുട്ടിലാക്കി അട്ടഹസിച്ച് ചിരിക്കുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങള്‍ക്കും ഈ ഗതി വന്നേക്കാം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്