മാനേജര്‍ മുതലെടുത്തു, ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്ത പലതും എന്നെക്കൊണ്ട് പലതും ചെയ്യിപ്പിച്ചു..; വെളിപ്പെടുത്തി ശാലിനി പാണ്ഡെ

താന്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ തുറന്നു പറഞ്ഞ് നടി ശാലിനി പാണ്ഡെ. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി പാണ്ഡെ. സിനിമാ രംഗത്തെ പരിചയക്കുറവ് കാരണം തന്റെ മാനേജര്‍ അത് മുതലെടുക്കുകയും ചെയ്തു എന്നാണ് ശാലിനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”അന്ന്എനിക്കെതിരെ കടുത്ത ബോഡി ഷെയ്മിംഗ് ഉണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ പുതിയ ആളായിരുന്നു. സൗത്തിലെ ഭാഷയും എനിക്ക് അറിയില്ലായിരുന്നു. എന്റെ അനുഭവക്കുറവ് എന്റെ മുന്‍ മാനേജര്‍ മുതലെടുത്തു. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാതിരുന്ന പലതും എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു” എന്നാണ് ശാലിനി പറയുന്നത്.

തനിക്ക് നിരന്തരം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നുവെന്നാണ് ശാലിനി പറയുന്നത്. ”അത്ലറ്റിക് ആയിരുന്നിട്ടും എനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നു. ഞാന്‍ സ്പോര്‍ട്സിലൊക്കെ പങ്കെടുത്തിരുന്ന ആളാണ്. ഇപ്പോഴും ആളുകള്‍ എന്നെ കളിയാക്കാറുണ്ട്. എന്താണ് ആളുകള്‍ തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.”

അതേസമയം, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം മേരി നിമ്മോ എന്ന സിനിമയിലൂടെ ശാലിനി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. രണ്‍വീര്‍ സിംഗ് ചിത്രം ജയേഷ്ഭായ് ജോര്‍ദാര്‍ എന്ന സിനിമയിലും ശാലിനിമ അഭിനയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ് ഖാനൊപ്പമുള്ള മഹാരാജ് ആണ് ശാലിനിമയുടെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ